go

കർണാടക ബസിനു നേരെ കല്ലേറ്; ബിജെപി പ്രവർത്തകർ പിടിയിൽ

trivandrum-anil-kumar-raju
അനിൽകുമാർ, രാജു
SHARE

പോത്തൻകോട് ∙ ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ കർണാടകയുടെ സ്കാനിയ ബസിനു നേരെ‌ കല്ലെറിഞ്ഞ പ്രതികളെ മംഗലപുരം പൊലീസ് പിടികൂടി. ബിജെപി പ്രവർത്തകരായ ശാസ്തവട്ടം വനത്തിൽ പുത്തൻവീട്ടിൽ അനിൽകുമാർ (41), കാഞ്ഞിരംവിള വീട്ടിൽ രാജു (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മൈസൂരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്രക്കാരുമായി വരുകയായിരുന്ന സ്കാനിയ ബസിന്റെ ഗ്ലാസ് ചെമ്പകമംഗലത്തിനു സമീപം 16–ാം മൈലിൽ വച്ച് കല്ലെറിഞ്ഞു തകർത്തെന്നാണ് കേസ്. തുടർന്ന് യാത്ര കണിയാപുരം ഡിപ്പോയിൽ അവസാനിപ്പിച്ച് യാത്രക്കാരെ മറ്റൊരു ബസിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ബൈക്കിന്റെ നമ്പരും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama