go

ശബരിമലയിൽ ശുദ്ധിക്രിയ: മഹസർ തയാറാക്കിയത് അസാധാരണ നടപടി

SHARE

തിരുവനന്തപുരം∙ യുവതീപ്രവേശത്തെ തുടർന്നു ശബരിമലയിൽ ശുദ്ധിക്രിയാനന്തരം മഹസർ തയാറാക്കിയത് അസാധാരണ നടപടിയെന്നു വിലയിരുത്തൽ. ശുദ്ധിക്രിയകളിൽ മഹസർ പതിവില്ല. ദേവസ്വം ബോർഡിലെ ഉന്നതരുടെ നിർദേശപ്രകാരമാണ് അടിയന്തരമായി മഹസർ തയാറാക്കിയതെന്നാണു സൂചന. ഇതിൽ ശബരിമലയിലെ ദേവസ്വം ഉന്നതോദ്യോഗസ്ഥരും ഒപ്പുവച്ചു. അതുവഴി ശുദ്ധിക്രിയ ഔദ്യോഗിക രേഖയായി.

സർക്കാരിനും ബോർഡിനും തന്ത്രിക്കെതിരായി ആവശ്യമായ ഘട്ടത്തിൽ ഇത് ഉപയോഗിക്കാനുമാകും. ശുദ്ധിക്രിയ വിവാദമായതോടെ, ഒപ്പുവച്ച ബോർഡ് ഉദ്യോഗസ്ഥരും ആശങ്കയിലാണ്. ശുദ്ധിക്രിയ സംബന്ധിച്ച തന്ത്രിയുടെ നിലപാടിനെ തുടക്കത്തിൽ ബോർഡ് അധികൃതരും മനസ്സാ അനുകൂലിച്ചിരുന്നു. സർക്കാർ നിലപാടു കടുപ്പിച്ചതോടെയാണു ബോർഡ് മറുകണ്ടം ചാടിയത്.

ശബരിമല സോപാനത്തിന്റെ പൂർണ ചുമതലയുള്ള സ്പെഷൽ ഓഫിസർ ഉൾപ്പെടെ ജീവനക്കാരെല്ലാം മഹസറിൽ ഒപ്പുവച്ചിരിക്കുന്നതു ശുദ്ധിക്രിയ വേണമെന്ന ആലോചനയെ തുടർന്നാണെന്നു കാണാം. കർമത്തിനു മുമ്പ് തന്ത്രി ബോർഡ് പ്രസിഡന്റിനെ ഉൾപ്പെടെ ബന്ധപ്പെട്ടു ശുദ്ധിക്രിയ നടത്തുന്ന കാര്യം അറിയിച്ചിരുന്നു.

ക്ഷേത്രഭരണ ചുമതലയുള്ള എക്സിക്യൂട്ടിവ് ഓഫിസർ, അഡ്മിനിസ്ടേറ്റിവ് ഓഫിസർ എന്നിവർക്കും ഇതേപ്പറ്റി ബോധ്യമുണ്ടായിരുന്നു. എന്നിട്ടും തന്ത്രിയെ മാത്രം കുറ്റക്കാരനാക്കി വിശദീകരണം തേടുന്നതിന്റെ സാംഗത്യം ഭക്തരും ദേവസ്വം ബോർഡിലെ സർവീസ് സംഘടനകളും നിയമവിദഗ്ധരും ചോദ്യം ചെയ്യുന്നു. കോടതിയലക്ഷ്യത്തിന്റെ പേരിലാണു നടപടിയെങ്കിൽ അതിനു കൂട്ടുനിന്ന ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും തെറ്റുകാരാണെന്നും ഇവർ വാദിക്കുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama