go

യുവാവിന് സംഘംചേർന്ന് ആക്രമണം; മുഖ്യപ്രതി പിടിയിൽ

trivandrum-appukuttan
അപ്പുക്കുട്ടൻ
SHARE

ചിറയിൻകീഴ്∙ പെരുങ്ങുഴി ചിലമ്പിൽ ആയിരവല്ലി ക്ഷേത്രത്തിനു സമീപം യുവാവിനെ സംഘം ചേർന്നു മാരകമായി അക്രമിച്ചു പരുക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി ഇടയ്ക്കോട് പുകയിലത്തോപ്പ് ഒന്നാം നമ്പർ കോളനി അനിവിലാസം വീട്ടിൽ അപ്പുക്കുട്ട(31)നെ ചിറയിൻകീഴ് എസ്ഐ എസ്.നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ അഴൂർ ചിലമ്പിൽ ആയിരവല്ലിപുരം ക്ഷേത്രം ആർച്ചിനു സമീപത്താണു നാലംഗ സംഘം മാരകായുധങ്ങളുമായി അഴൂർ ചിലമ്പിൽ ആയിരവല്ലിപുരം ഗിരിജഭവനിൽ മുകേഷി(19)നെ    വെട്ടിപ്പരുക്കേൽപ്പിച്ചശേഷം റോഡിലുപേക്ഷിച്ചു കടന്നത്. സ്ഥലത്തു ഭീകരാന്തരീക്ഷം  സൃഷ്ടിച്ചശേഷമാണു മടങ്ങിയത്. തുടർന്നു സമീപവാസികൾ ചേർന്നാണു രക്തത്തിൽ കുളിച്ചുകിടന്ന മുകേഷിനെ ആശുപത്രിയിലാക്കിയത്.

പ്രതികൾ സ്ഥലത്തു കഞ്ചാവടക്കം ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നതായി പൊലീസിനും എക്സൈസ് അധികൃതർക്കുംവിവരം കൈമാറിയെന്നു  ആരോപിച്ചായിരുന്നു അക്രമമെന്നു പൊലീസ് പറഞ്ഞു. ദേഹമാസകലം സാരമായി വെട്ടും മർദനവുമേറ്റ മുകേഷ് ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞുവരികയാണ്. മറ്റു പ്രതികളെക്കുറിച്ചു വിവരങ്ങൾ ലഭ്യമായതായും ഉടൻ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു. അപ്പുക്കുട്ടനെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama