go

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവം; യൂത്ത് കോ‌ൺഗ്രസ് മാർച്ച് നടത്തി

trivandrum-congress-march
കരിങ്കൊടി കാണിച്ചവരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചതിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാർച്ച്.
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ പ്രവർത്തകരെ പൈലറ്റ് വാഹനം ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തി. രാജ്ഭവനു മുന്നിൽ നിന്നാരംഭിച്ച മാർച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിനു സമീപം പൊലീസ് തടഞ്ഞു. തുടർന്നു മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കരിങ്കൊടി കാണിച്ച പ്രവർത്തകരെ കൊലപ്പെടുത്താനായിരുന്നു ‌ശ്രമമെന്നും നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും ഡീൻ പ‌റ‌ഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിനോദ് യേശുദാസ് അധ്യക്ഷത വഹിച്ചു. ജി.ലീന, എസ്.എം.ബാലു, മാർട്ടിൻ പി.പെരേര, നജീബ് ബഷീർ, ഷജീർ, വിനോദ് കോട്ടുകാൽ തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama