go

ദേശീയപാത നിർമാണം: കരാറുകാർക്കു വൻ കടമ്പകൾ

SHARE

ബാലരാമപുരം ∙ സ്ഥലമെടുപ്പ് പൂർത്തിയാക്കി നിർമാണ ഉദ്ഘാടന തിയതി നിശ്ചയിച്ചിരിക്കുന്ന പ്രാവച്ചമ്പലം–കൊടിനട റോഡ് പണി നിശ്ചിത സമയത്ത് പൂർത്തിയാകണമെങ്കിൽ കരാറുകാർ കടക്കേണ്ടത് വൻ കടമ്പകൾ. നിലവിലെ കരമന–കളിയിക്കാവിള റോഡിന് ഇരുവശത്തുകൂടെയും കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി പുതുതായി പണിയുന്ന റോഡിന്റെ വശത്തേക്ക് സ്ഥാപിക്കുന്നതിനുള്ള പണികൾക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അതുപോലെ വാട്ടർ അതോറിറ്റി വക പൈപ്പുലൈനുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. 

ഇതിന് ഒരു പദ്ധതി തയ്യാറാക്കി അംഗീകാരത്തിനായി വാട്ടർ അതോറിറ്റി ആറാലുംമൂട് സെക്‌ഷനിൽ നിന്ന് അയച്ചത് ഇപ്പോഴും വകുപ്പ് അധികൃതരുടെ പരിഗണനയിലാണ്. നേമം, ബാലരാമപുരം ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് കീഴിലുള്ള ലൈനുകൾ മാറ്റിയിടാനും ഇതുവരെ നീക്കമൊന്നും നടന്നിട്ടില്ല. ഇതെല്ലാം എന്നുനടക്കുമെന്ന് അറിയാത്ത അവസ്ഥയാണ്. 

ഒരു വർഷം കൊണ്ട് 5.5 കിലോമീറ്റർ ദൂരത്തെ നിർമാണ പ്രവർത്തനമാണ് നടത്തേണ്ടത്. ഇതെല്ലാം ക്രോഡീകരിക്കാൻ ഒരു ഉദ്യോഗസ്ഥൻ ഇല്ലാത്തതിനാൽ വരും ദിവസങ്ങളിൽ കടുത്ത വെല്ലുവിളിയായിരിക്കും കരാറുകാർക്ക് നേരിടേണ്ടിവരികയെന്ന് നാട്ടുകാർ പറയുന്നു. അതിനിടെയാണ് 24നു നിർമാണ ഉദ്ഘാടനം നിശ്ചയിച്ച് സർക്കാർ മുന്നോട്ടുപോകുന്നത്.

ഇന്നു വൈകിട്ട് ഉദ്ഘാടനം സംബന്ധിച്ച് ചർച്ചചെയ്യാനും സംഘാടക സമിതി രൂപീകരിക്കാനും ജനപ്രതിനിധികളുടെ യോഗം പ്രാവച്ചമ്പലത്ത് ചേരുന്നുണ്ട്. കളിയിക്കാവിള വരെയുള്ള ഭാഗത്തെ മൂന്ന് ഇടതുപക്ഷ എംഎൽഎമാർ ഇന്ന് യോഗത്തിൽ സംബന്ധിക്കും. അവർ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama