go

വനിതാമതിൽ: തെ‍ാഴിലുറപ്പു ജോലിയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം

trivandrum-women-wall-issue
കാരോട് പഞ്ചായത്തിലെ കുന്നിയോട് വാർഡിൽ വനിത മതിലിൽ പങ്കെടുക്കാത്തതിനാൽ ജോലി നിഷേധിച്ചെന്ന് ആരോപിച്ച് തെ‍ാഴിലുറപ്പ് തെ‍ാഴിലാളികൾ പ്രതിഷേധിക്കുന്നു.
SHARE

പാറശാല∙ വനിതാമതിലിൽ പങ്കെടുക്കാത്തതിന് തെ‍ാഴിലുറപ്പു ജോലിയിൽ നിന്ന് ഒഴിവാക്കിയെന്ന ഒരു വിഭാഗം തെ‍‌ാഴിലാളികളുടെ ആരോപണം വാക്കേറ്റത്തിനിടയാക്കി. കാരോട് പഞ്ചായത്തിലെ കുന്നിയോട് വാർഡിൽ ഇന്നലെ രാവിലെയാണ് സംഭവം. നാല് സ്ഥലങ്ങളിലെ ജോലിക്കായി നൂറിലധികം തെ‍ാഴിലാളികൾ എത്തിയപ്പോൾ മുന്ന് സ്ഥലങ്ങളിലെ ജോലി ഒഴിവാക്കിയെന്ന അറിയിപ്പാണ് ലഭിച്ചത്. 

മതിലിൽ പങ്കെടുത്ത 40ഒ‍ാളം പേർക്ക് വേണ്ടിയാണ് ഒരു സ്ഥലത്തു മാത്രം പണി നടത്താൻ തിരുമാനിച്ചതെന്നാണ് ആരോപണം. തർക്കം രൂക്ഷമായതോടെ തെ‍ാഴിലുറപ്പ് വിഭാഗം ഒ‍ാവർസീയർ എത്തി ജോലികൾ ഒരുമിച്ചേ ആരംഭിക്കുകയുള്ളു എന്ന് ഉറപ്പ് നല്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. മതിലിൽ പങ്കെടുക്കാത്തതിന് ജോലി നിഷേധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നാണ് പഞ്ചായത്ത് തെ‍ാഴിലുറപ്പ് വിഭാഗം അധികൃതരുടെ വിശദികരണം.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama