go

മലവിള പാലം വീണ്ടും കെണിയായി; ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞു

trivandrum-joy
ടിപ്പർ ലോറി മറിഞ്ഞ് പരുക്കേറ്റ ഡ്രൈവർ ജോയിയെ ആശുപത്രിയിലേക്ക് മാറ്റുന്നു.
SHARE

കാട്ടാക്കട∙ ക്വാറിയിൽ കല്ലെടുക്കാൻ പോയ ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരുക്ക്.ഇന്നലെ രാവിലെ ആറോടെ മാറനല്ലൂർ മലവിള പാലത്തിന്റെ കൈവരി തകർത്ത് ടിപ്പർ കനാലിൽ പതിച്ചാണ് അപകടം. ഡ്രൈവർ നെയ്യാറ്റിൻകര മര്യാപുരം തോട്ടിൻകര സ്വദേശി ജോയി(34) മെഡിക്കൽ കൊളെജ് ആശുപത്രിയിൽ ചികിൽസയിലാണ്. 

trivandrum-crane
മാറനല്ലൂർ മലവിളയിൽ കനാലിലേക്കു മറിഞ്ഞ ടിപ്പർലോറി ക്രെയിനുപയോഗിച്ചു കരയ്ക്കെത്തിക്കുന്നു.

കൈക്കും,കാലിനും,നട്ടെല്ലിനും പരുക്കേറ്റു. അപകടാവസ്ഥയിലാണ് മലവിള പാലം.വീതികുറഞ്ഞ് ഇടുങ്ങിയ പാലത്തിലൂടെ ദിവസവും നൂറ്കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. പലവട്ടം ഇവിടെ പുതിയ പാലം പണിയാൻ പണം അനുവദിച്ചുവെന്ന പ്രഖ്യാപനവും,അഭിവാദ്യമർപ്പിച്ച് ബോർഡുകളും ഉയർന്നതല്ലാതെ പാലം പണി തുടങ്ങാനായില്ല.രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കടന്ന് പോകാൻ കഴിയാത്ത പാലത്തിലൂടെയാണ് മാറനല്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികൾ കാൽനടയായി പോകുന്നത്.

trivandrum-fence-damaged
മാറനല്ലൂർ മലവിളയിലെ വീതികുറഞ്ഞ പാലം.ഉയരം കുറഞ്ഞ പാർശ്വ ഭിത്തി തകർന്ന നിലയിൽ.

പാലത്തിന്റെ ഉയരം കുറഞ്ഞ പാർശ്വ ഭിത്തി പലവട്ടം ഇടിഞ്ഞു.മരാമത്ത് വകുപ്പ് ഇരുമ്പ് വേലി നിർമ്മിച്ചത് സാമൂഹിക വിരുദ്ധർ തകർത്തു.ഇതോടെ പാർശ്വ ഭിത്തി പേരിനു പോലുമില്ലാതായി.ഇത് അപകടസാദ്ധ്യത വർദ്ധിപ്പിച്ചു.  പൂവൻവിളയിലെ ക്വാറിയിലേക്ക് മാത്രം ദിവസവും നൂറ്കണക്കിന് ടിപ്പറുകളാണ് കല്ലെടുക്കാനെത്തുന്നത്.ഇതിന് പുറമേയാണ് കെഎസ്ആർടിസി ബസുൾപെടെ മറ്റ് വാഹനങ്ങൾ കടന്ന് പോകു ന്നത്.

പണം അനുവദിച്ചു പുതിയ പാലത്തിന്; ഇനിയും കടമ്പകളേറെ

മലവിളയിൽ പുതിയ പാലം പണിയാൻ 4.10 കോടി യുടെ ഭരണാനുമതി ലഭിച്ചു.2.85 കോടിരൂപയുടെ സാങ്കേതിക അനുമതിയും നൽകി.ഭൂമി ഏറ്റെടുക്കാനുള്ള നടപടി വൈകുന്നതാണ് പാലം പണി ആരംഭിക്കാൻ കഴിയാത്തത്.സാമൂഹികാഘാത പഠനത്തിന് പണം റവന്യു വകുപ്പിന് കൈമാറി.

പഠനം പൂർത്തിയായാലെ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കു.ഇതിനുള്ള കാലതാമസമാണ് പാലം പണി വൈകാൻ കാരണമെന്ന് മരാമത്ത് അധികതർ പറഞ്ഞു.തൽക്കാലം പാലത്തിന്റെ പാർശ്വ ഭിത്തി നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കി നൽകിയെങ്കിലും ഇതിനുള്ള അനുമതി ഇതുവരെ ലഭിച്ചില്ല.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama