go

ബാങ്കിൽ കയറി അക്രമം: 2 എ‍ൻജിഒ യൂണിയൻ നേതാക്കൾ അറസ്റ്റിൽ

trivandrum-harilal-ashokan
അറസ്റ്റിലായ ഹരിലാലും അശോകനും.
SHARE

തിരുവനന്തപുരം∙ അഖിലേന്ത്യാ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു മുന്നിലെ എസ്ബിഐ മെയിൻ ട്രഷറി ശാഖയിൽ അതിക്രമിച്ചു കയറി മാനേജരുടെ കാബിൻ അടിച്ചുതകർത്ത കേസിൽ സിപിഎം അനുകൂല എൻജിഒ യൂണിയന്റെ നേതാക്കളായ രണ്ടു ജീവനക്കാർ അറസ്റ്റിൽ. ജില്ലാ ട്രഷറി ഓഫിസിലെ ക്ലാർക്കും യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറിയുമായ എ. അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഫിസ് അറ്റൻഡന്റും യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.വി. ഹരിലാൽ എന്നിവർ ഇന്നലെ രാവിലെ 9.15 ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു.

ഇരുവരെയും കോടതി 24 വരെ റിമാൻഡ് ചെയ്തു. ബാങ്കിന് ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഈ തുക കോടതിയിൽ കെട്ടിവച്ചാലേ പ്രതികൾക്കു ജാമ്യഹർജി സമർപ്പിക്കാനാകൂ. റിമാൻഡിലായതിനാൽ പ്രതികളെ സസ്പെൻഡ് ചെയ്യും. ബാങ്ക് മാനേജർ സന്തോഷ് കരുണാകരൻ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama