go

നെടുമങ്ങാട്ട് ബിജെപിയുടെ ഡിവൈഎസ്പി ഓഫിസ് മാർച്ച്

trivandrum-bjp-rally
ഹർത്താൽ ദിനത്തിലും തുടർന്നും നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും നടന്ന അക്രമങ്ങളിൽ പൊലീസ് ഏകപക്ഷീകമായി ആർഎസ്എസ് –ബിജെപി പ്രവർത്തകരെ മാത്രം തെരഞ്ഞുപിടിച്ച് കള്ളകേസിൽ കുടുക്കുന്നവെന്ന് ആരോപിച്ചും, സിപിഎംമിന്റെ ചട്ടുകമായി പൊലീസ് പ്രവർത്തിക്കുന്നതിനെതിരെയും ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിവൈഎസ്പി ഓഫീസിനു മുന്നിലെ ധർണ്ണ ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യുന്നു.
SHARE

നെടുമങ്ങാട്∙ ഹർത്താൽ ദിനത്തിലും തുടർന്നും നെടുമങ്ങാട്ടും പരിസര പ്രദേശങ്ങളിലും  നടന്ന അക്രമങ്ങളിൽ പൊലീസ് ഏകപക്ഷീയമായി ആർഎസ്എസ് –ബിജെപി പ്രവർത്തകരെ മാത്രം തിരഞ്ഞുപിടിച്ച് കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ചും സിപിഎമ്മിന്റെ ചട്ടുകമായി പൊലീസ് പ്രവർത്തിക്കുന്നതിനെതിരെയും ബിജെപി   നെടുമങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിവൈഎസ്പി ഓഫിസ് മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി എം.ടി.രമേശ്  ഉദ്ഘാടനം ചെയ്തു. സിപി.എം എസ്ഡിപിഐയെ കൂട്ടുപിടിച്ച് കേരളത്തിൽ നടത്തിവരുന്ന അയ്യപ്പവേട്ട ഹിന്ദു സമൂഹം വച്ചു പൊറുപ്പിക്കില്ലെന്ന് എം.ടി. രമേശ് അഭിപ്രായപ്പെട്ടു.   

അരാജകവാദികളായ സ്ത്രീകളെ വേഷം കെട്ടിച്ച് പവിത്രമായ ശബരിമല കയറ്റിയാൽ കോടിക്കണക്കിന് അയ്യപ്പ ഭക്തർ കയ്യും കെട്ടി നോക്കിയിരിക്കില്ല. അടിയന്തരാവസ്ഥക്കാലത്തേക്കാൾ  പീഡനം  ഇന്ന് ബിജെപി ,ആർ എസ് എസ് പ്രവർത്തകർ ഏൽക്കുകയാണെന്നും രമേശ് പറഞ്ഞു. ജില്ലാ സെക്രട്ടറി എം. ബാലമുരളി  അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പത്മകുമാർ ,ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് ,ജില്ലാ ജനറൽസെക്രട്ടറി. ബിജു.ബി.നായർ, എസ്.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സൂധീർ, മേഖലാസെക്രട്ടറിചെമ്പഴന്തി ഉദയൻ തുടങ്ങിയവർ പ്രസംഗിച്ചു. കച്ചേരി നടയിൽ നിന്ന് ആരംഭിച്ച മാർച്ച്   റോഡിൽ  കയറ് കെട്ടി പൊലീസ്  തടഞ്ഞു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama