go

പാലം ഉദ്ഘാടനം ആഘോഷമാക്കി അയിലവും തോട്ടവാരവും

trivandrum-inaguration-rally
അയിലം പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര
SHARE

ആറ്റിങ്ങൽ∙ പായസവിതരണം നടത്തിയും മധുരം വിളമ്പിയും അയിലം പാലത്തിന്റെ ഉദ്ഘാടനം ആവേശമാക്കി നാട്ടുകാർ.പതിറ്റാണ്ടുകളായി കാത്തിരുന്ന പാലം ഉദ്ഘാടനം   കാണാൻ നൂറ് കണക്കിന് പേരാണ് അയിലം ഇണ്ടളയപ്പൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നത്. ഇന്നലെ രാവിലെ മുതൽ തന്നെ നാടൊന്നാകെ കൊടി തോരണങ്ങളാൽ അലങ്കരിച്ചിരുന്നു.

ഉച്ച മുതൽ തന്നെ ജനം വേദിയിലേക്കെത്തി.മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുമെന്ന് അറിയിച്ചിരുന്നതെങ്കിലും രണ്ട് മണിക്കൂറോളം വൈകിയാണ് ചടങ്ങുകൾ തുടങ്ങിയത്.മന്ത്രി സ്ഥലത്തെത്താൻ താമസിച്ചതാണ് കാരണം.ഉദ്ഘാടനത്തിന് മുന്നോടിയായി പാലത്തിന്റെ ഉരുകരകളിലുമുള്ള തോട്ടവാരം,അയിലം ഭാഗങ്ങളിൽ നിന്നും ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.തോട്ടവാരം ഭാഗത്ത് പായസം വച്ചാണ് നാട്ടുകാർ ഉദ്ഘാടനത്തിനെത്തിയവരെ എതിരേറ്റത്.

മന്ത്രി ഉൾപ്പെടെയുള്ളവർക്കും ഇവർ ഇത് വിതരണം ചെയ്തു.ഉദ്ഘാടന പ്രസംഗത്തിനിടെ പാലത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനിടെ സ്ഥലം നഷ്ടപ്പെട്ട അയിലം സ്കൂളിന് പകരം ഭൂമി സർക്കാർ കണ്ടെത്തി നൽകുമെന്ന് മന്ത്രി പറഞ്ഞത് ജനം കയ്യടിയോടെയാണ് സ്വികരിച്ചത്.പാലം തുറന്നതോടെ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നും കൂടുതൽ വികസന വഴികൾ തുറക്കപ്പെടുമെന്നും ഡപ്യൂട്ടി സ്പീക്കർ.വി.ശശി,ബി.സത്യൻ എംഎൽഎ എന്നിവർ പറഞ്ഞു. പുറമെ ദേശീയപാതയ്ക്ക് സമാന്തരമായി തിരക്കൊഴിവാക്കി സഞ്ചരിക്കുന്നവർക്ക് ഈ പാത ഉപയോഗിക്കാനാകുമെന്നും ഇവർ സൂചിപ്പിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama