go

ഖനനത്തിനെതിരെ പ്രതിഷേധം : അടിയന്തര പഞ്ചായത്ത് കമ്മിറ്റി ഇന്ന്

trivandrum-kandambupara-protest
കടമ്പുപാറയുടെ മുകളിൽ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ
SHARE

മലയിൻകീഴ് ∙ കടമ്പുപാറയിൽ ഖനനം നടത്താനുള്ള ക്വാറിമാഫിയുടെ നീക്കത്തിനെതിരെ വാർഡ് അംഗം കെ.ചന്ദ്രികയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശോഭനകുമാരി, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ആർ.ബി.ബിജു ദാസ്, സുനിത, രാഷ്ട്രീയ പാർട്ടി നേതാക്കളായ ചെറുകോട് മുരുകൻ, വിനോദ് രാജ്, ചെറുകോട് അനിൽ, ഡി.ഷാജി എന്നിവർ പ്രസംഗിച്ചു. 

സ്ത്രീകളും കുട്ടികളുമടക്കം പ്രദേശവാസികളായ നൂറോളം പേർ അണിനിരന്നു.കടമ്പുപാറ സംരക്ഷണത്തിനായി പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും വാർഡ് അംഗം കൺവീനറുമായ ജനകീയ സമിതിക്കു രൂപം നൽകി.പഞ്ചായത്തിൽ  ഇന്ന്  അടിയന്തര യോഗം ചേരും.പാറ ഖനനത്തിന് അനുമതി നൽകരുതെന്ന പ്രമേയം പാസാക്കി കലക്ടർ, റവന്യു അധികൃതർ എന്നിവർക്ക് സമർപ്പിക്കാനാണ് ജനപ്രതിനിധികളുടെ തീരുമാനം.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama