go

റോഡ് വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ​സഹായം: മന്ത്രി സുധാകരൻ

trivandrum-inaguration
അയിലം പാലത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിക്കുന്നു.ഡപ്യൂട്ടി സ്പീക്കർ വി.ശശി,ബി.സത്യൻ എംഎൽഎ,മുൻ എംഎൽഎ എൻ.രാജൻ തുടങ്ങിയവർ സമീപം
SHARE

ആറ്റിങ്ങൽ∙  കേരളത്തിന്റെ റോഡ് വികസനത്തിന് കേന്ദ്രം ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നു മന്ത്രി ജി സുധാകരൻ..ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നത് എന്നതു കൊണ്ട് ഈ സഹായം മോശമാണെന്ന് പറയാനാകില്ല. തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള റോഡുകളിലും സാഗർമാല പദ്ധതിയിലും  കേന്ദ്രം കേരളത്തെ ഉൾപ്പെടുത്തിയെന്നു സുധാകരൻ പറഞ്ഞു. അയിലം പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയയാിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരും വികസന പദ്ധതികളിൽ രാഷ്ട്രീയം കലർത്തുന്നില്ല. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സർക്കാർ സ്വാഗതം ചെയ്യുകയും മുഖ്യമന്ത്രി വഴിമാറുകയും ചെയ്തു. രണ്ടര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് സർക്കാർ  നടപ്പാക്കിയത് സമാനതകളില്ലാത്ത വികസന പദ്ധതികളാണെന്ന് മന്ത്രി പറഞ്ഞു.

ചിറയിൻകീഴ്,ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വികസനത്തിന്റെ സുവർണകാലമാണ് ഇതെന്നും മന്ത്രി പറഞ്ഞു.ഡപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷനായി.ബി.സത്യൻ എംഎൽഎ,മുൻ എംഎൽഎ എൻ.രാജൻ, ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആർ.സുഭാഷ്, കിളിമാനൂർ  ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി,പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു. തുടങ്ങിയവർ പ്രസംഗിച്ചു 

പാലം യാഥാർത്ഥ്യമായതോടെ തോട്ടവാരം, കിളിമാനൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് ആറ്റിങ്ങലിലേക്ക് ദേശീയപാതയിലെ തിരക്കുകളില്ലാതെ എളുപ്പത്തിൽ ഇളമ്പ വഴി ആറ്റിങ്ങലിലേക്കും അയിലം ഭാഗത്തുള്ളവർക്ക് കിളിമാനൂർ ഭാഗത്തേക്കും യാത്ര ചെയ്യാം

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama