go

മലയാള മനോരമ പാർപ്പിടം പ്രദർശനം ഇന്നു മുതൽ

trivandrum-parpidam
SHARE

തിരുവനന്തപുരം ∙ മനസ്സിനിണങ്ങിയ ഭവനം സ്വന്തമാക്കാൻ ഇനി മടിച്ചു നിൽക്കേണ്ടതില്ല. സ്വപ്നസദൃശ്യമായ ഭവനത്തിനു വേണ്ടതെല്ലാം ഉൾക്കൊള്ളിച്ചു മലയാള മനോരമ പാർപ്പിടം പ്രദർശനം ഇന്നു മുതൽ . ഹിന്റാൽകോ മുഖ്യപ്രയോജകരും , എസ്ബിഐ, അസറ്റ് ഹോംസ് സഹപ്രയോജികരുമായ പ്രദർശനത്തിൽ പ്രവേശനം സൗജന്യം. ഇരുപതിലധികം പ്രമുഖ ബിൽഡർമാരും ബാങ്കുകളും കിച്ചൺ ഇന്റിരിയേഴ്സ് എന്നിവരും പാർപ്പിടത്തിന്റെ ഭാഗമാണ്. 

ചെറുവീടുകൾ മുതൽ ഫ്ലാറ്റുകൾ വരെ ‌

ആകർഷമായ ചെറിയ വീടുകൾ, വില്ലകൾ, ഫ്ലാറ്റുകൾ എന്നിവയുടെ വ്യത്യസ്തമായ മോഡലുകൾ പാർപ്പിടത്തിലുണ്ട്. തലസ്ഥാനത്തെ ഏറ്റവും മികച്ച ബിൽഡർമാരെ അണിനിരത്തിയാണു പ്രദർശനം നടക്കുന്നത്. 

ആർടെക് , ഫേവറൈറ്റ് ഹോംസ്, കോൺഫിഡന്റ് ഗ്രൂപ്പ് , ശ്രീധന്യ ഹോംസ്,  കോർഡിയൽ, എസ്ഐ പ്രോപ്പർട്ടീസ്,  സൺ ഹോംസ്, കല്യാൺ, ആന്റ ഹോംസ്, മിഥുൻ മാർകോസ്, ഷെവറോൺ, അർബൻ സ്കേപ്പ് , വീ ഫൈവ് എന്നിവർക്കൊപ്പം സൗപർണികയും പാർപ്പിടത്തിലുണ്ട്. ഷാനൂർ ഐ ക്ലൗഡ്,  കോണ്ടൂർ, ആർക്കോൺ, സാൻ റോയൽ , ആർദ്ര ഹാബിറ്റാറ്റ് എന്നിവരും പങ്കെടുക്കുന്നു.    

ഇളവുകൾ നൽകി ബാങ്കുകൾ

വീടു വാങ്ങാനും പുതിയതു വയ്ക്കാനും പുതുക്കിപ്പണിയാനും വായ്പാ പലിശയിൽ ഇളവുകളുമായാണ് പ്രധാന ബാങ്കുകൾ എത്തുന്നത്. എസ്ബിഐ, എച്ച്ഡിഎഫ്സി, ഇന്ത്യൻബാങ്ക്, എൽഐസി തുടങ്ങിയവരാണു പ്രദർശനത്തിന്റെ ഭാഗാകുന്നത്.

വേണ്ടതെല്ലാം ഒരു കുടക്കീഴിൽ

വയറിങ് കേബിൾ നിർമാണ രംഗത്തു വർഷങ്ങളുടെ പാരമ്പര്യമുള്ള ട്രാകോ കേബിൾസ്, ക്രഷിങ് മേഖലയിലെ പ്രധാനിയായ പോബ്സ് എംസാൻഡ്, ഫർണിച്ചർ വിപണന മേഖലയിലെ പ്രമുഖരായ ആൽഫ, ചെല്ലം, എന്നിവയുമുണ്ട്. റേഡിയൻസ് ഗസല്ല, ഇൻസൈഡ്, പടിപ്പുരയിൽ എന്നീ ഇന്റീരിയർ ആൻഡ് കിച്ചൻ ഡിസൈൻ  ഗ്രൂപ്പുകളും പാർപ്പിടത്തിന്റെ ഭാഗമാകുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama