go

കമലാദേവിയുടെ മ്യൂറൽ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി

trivandrum-kamaladevi-paintings
എം.കമലാദേവിയുടെ ചിത്രങ്ങളുടെ പ്രദർശനം ബി.ഡി. ദത്തൻ ഉദ്ഘാടനം ചെയ്തപ്പോൾ.
SHARE

തിരുവനന്തപുരം∙ ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തെ ചിത്രങ്ങളിലൂടെ പുനരാവിഷ്കരിക്കാനുള്ള ശ്രമമാണു മുതിർന്ന ചിത്രകാരിയായ എം. കമലാദേവിയുടേത്. അവരുടെ ശ്രദ്ധേയമായ മ്യൂറൽ ചിത്രങ്ങളുടെ പ്രദർശനത്തിനു ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ തുടക്കമായി. പ്രമുഖ ചിത്രകാരൻ ബി.ഡി. ദത്തൻ  ഉദ്ഘാടനം ചെയ്തു. 

പരമ്പരാഗത ചിത്രരചനാശൈലിയോടു ചേർന്നുനിൽക്കുന്ന മ്യൂറൽ ചിത്രങ്ങളാണു കമലാദേവിയുടേതെന്നു ദത്തൻ പറഞ്ഞു. അര നൂറ്റാണ്ടു കാലത്തെ ചിത്രകലാജീവിതത്തിൽ നിന്നും തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണു പ്രദർശനത്തിലുള്ളത്. കാരയ്ക്കാമണ്ഡപം വിജയകുമാർ, വി.എൻ. മുരളി, പ്രദീപ് പനങ്ങാട് എന്നിവർ പ്രസംഗിച്ചു. പ്രദർശനം 13 വരെ . പ്രവേശനം സൗജന്യം.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama