go

കോർപറേഷൻ ജീവനക്കാരെ ലോറിയിടിപ്പിച്ചു കൊല്ലാൻ ശ്രമം: ലോറി ഡ്രൈവർ കീഴടങ്ങി

trivandrum-waste-issue-sreeraj
ഇൻസെറ്റിൽ ശ്രീരാജ്
SHARE

തിരുവനന്തപുരം∙ ശുചിമുറി മാലിന്യം തള്ളാനെത്തിയതു പിടികൂടിയ വൈരാഗ്യത്തിൽ കോർപറേഷനിലെ താൽക്കാലിക ജീവനക്കാരെ ലോറിയിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലോറി ഡ്രൈവർ ആലപ്പുഴ അരൂർ സ്വദേശി ശ്രീരാജ് ഫോർട്ട് പൊലീസിൽ കീഴടങ്ങി. പൊലീസ് അരൂരിലെ വീട്ടിൽ  നിരന്തരം അന്വേഷിച്ചെത്തിയതിനെ തുടർന്നാണു കീഴടങ്ങൽ.  കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും ശ്രീരാജിനെതിരേ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അരൂർ, കൊച്ചി പെരുമ്പടപ്പ് സ്വദേശികളായ രണ്ടു പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്.

കഴിഞ്ഞ മാസം 19 നാണ് സംഭവം. അമ്പലത്തറയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ പുലർച്ചെ ശുചിമുറി മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറിയെ ശുചീകരണ ജീവനക്കാർ ചേർന്ന് തടഞ്ഞു. തുടർന്ന് അമിത വേഗത്തിൽ പാഞ്ഞു പോയ ലോറിയെ ഇരുവരും ബൈക്കിൽ പിന്തുടർന്നു. ഫോർട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ വച്ച് ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ലോറി ബൈക്കിൽ ഇടിപ്പിച്ച് ശുചീകരണ ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഓടിക്കൂടിയ നാട്ടുകാർ  ലോറിയുടെ നമ്പർ കുറിച്ചു പൊലീസിനു കൈമാറിയെങ്കിലും അതു കൃത്യമായിരുന്നില്ല. സാമ്യമുള്ള മറ്റു നമ്പരുകൾ കൂടി പരിശോധിച്ചപ്പോൾ എറണാകുളത്തെ ടാങ്കൽ ലോറിയുടെ നമ്പർ ലഭിച്ചു. ആർസി ഉടമയെ ചോദ്യം ചെയ്തപ്പോഴാണു ശ്രീരാജിനെയും കൂട്ടാളികളെയും കുറിച്ചു വിവരം ലഭിച്ചത്. അതേസമയം, കഴിഞ്ഞ 20 നു ജഗതി സർക്കിൾ ഓഫിസിൽ അതിക്രമിച്ചു കയറി മൂന്നു ജീവനക്കാരെ മർദിച്ചവരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama