go

തെരുവുനായ വീട്ടിൽ കയറി പിഞ്ചു കുഞ്ഞിനെ കടിച്ചു

trivandrum-dog-attack
കുഞ്ഞിന്റെ മുഖത്ത് നായ കടിച്ച് പരുക്കേറ്റപ്പോൾ.
SHARE

ആര്യനാട് ∙ വീടിനുള്ളിലേക്കു പാഞ്ഞു കയറിയ തെരുവുനായ പിഞ്ചോമനയെ കടിച്ചു കുടഞ്ഞു. മുഖത്തും കഴുത്തിനും വലതു കാലിനും ആഴത്തിൽ മുറിവേറ്റ 6 മാസം പ്രായമുള്ള കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഴമലയ്ക്കൽ മരങ്ങാട് മുക്കോലയ്ക്കൽ ഷിജുഭവനിൽ ഷിജുവിന്റെയും സൗമ്യയുടെയും മകൾ ക്രിസ്റ്റീനയ്ക്കാണ് സാരമായ പരുക്കേറ്റത്.  രാവിലെ 8നായിരുന്നു സംഭവം. കുരുന്നിനെ ഹാളിൽ കിടത്തിയശേഷം വീടിന്റെ പിറകിൽ മൂത്തമകൻ എബിനെ കുളിപ്പിക്കുകയായിരുന്നു സൗമ്യ.

ഷിജു ജോലിക്ക് പോയിരുന്നു.  ഇതിനിടെയാണ് വീടിനുള്ളിൽ ഓടി കയറി നായയുടെ ആക്രമണം. കുഞ്ഞിന്റെ മുഖത്തും കഴുത്തിലും കാലിലും പല്ലുകൾ താഴ്ന്ന പാടുകളുണ്ട്. വലതുകാലിലെ തള്ളവിരലിൽ മുറിവുണ്ട്. നിലവിളി കേട്ട് സൗമ്യവും ബന്ധു സജിയും പാഞ്ഞെത്തിയപ്പോൾ ക്രിസ്റ്റീനയെ പട്ടി കടിച്ചു വലിക്കുകയായിരുന്നു. ഓടിക്കാൻ ശ്രമിച്ച സജിയെയും നായ ആക്രമിക്കാൻ ശ്രമിച്ചു. ഒന്നരവർഷം മുൻപ് ഷിജുവിന്റെ ആറു ആടുകളെ നായ്ക്കൾ കടിച്ചുകൊന്നിരുന്നു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama