go

വേണം ഉത്തരവാദിത്ത ടൂറിസത്തിൽ ഉത്തരവാദിത്തം: ഹാരോൾഡ് ഗുഡ്‌വിൻ

trivandrum-harold
ഹരോൾഡ് ഗുഡ്‌വിൻ
SHARE

തിരുവനന്തപുരം∙ ഉത്തരവാദിത്ത വിനോദസഞ്ചാരത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ കേരളത്തിന് ആഗോള സുസ്ഥിര വികസനലക്ഷ്യങ്ങൾ എത്തിപ്പിടിക്കാനാവുമെന്ന് ഇന്റനാഷനൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഹാരോൾഡ് ഗുഡ്‌വിൻ.  ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ പ്രാദേശികസമൂഹങ്ങൾക്കു വിനോദസഞ്ചാരം വഴി ഉപജീവന മാർഗം ഒരുക്കാൻ കഴിഞ്ഞുവെന്നതു കേരളത്തിന്റെ ഏറ്റവും മികച്ച നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലിക്കൊപ്പം അധികവരുമാനം കണ്ടെത്താൻ അവർക്കു കഴിയുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് ഉത്തരവാദിത്ത വിനോദസഞ്ചാരത്തെക്കുറിച്ചു സംഘടിപ്പിച്ച രാജ്യാന്തര സിംപോസിയത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. കാർബൺ മലിനീകരണത്തെക്കുറിച്ച് എല്ലാവരും ആശങ്കപ്പെടുമ്പോൾ കേരളം സൗരോർജമടക്കമുള്ള ബദൽ മാർഗങ്ങളിൽ വിജയം കൈവരിച്ചിട്ടുണ്ട്. 

ജലവിഭവ മാനേജ്മെൻറ്, ഉൽപാദനക്ഷമതയുള്ള കൃഷിരീതികൾ, ഭൂവിനിയോഗം, പുഷ്പ-ഫല കൃഷിയിലെ ഉൽപാദനക്ഷമത എന്നിവയെല്ലാം കേരളത്തിന്റെ മെച്ചങ്ങളാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിലുള്ള പങ്കാളിത്ത പ്രവർത്തനങ്ങളിൽ കേരളം ലോകത്തിൽതന്നെ മികച്ച പ്രദേശങ്ങളിലൊന്നാണെന്നു മാഞ്ചസ്റ്റർ മെട്രോപൊളീറ്റൻ സർവകലാശാലയിലെ എമറിറ്റസ് പ്രഫസറും വേൾഡ് ട്രാവൽ മാർട്ട് ഉപദേഷ്ടാവും കൂടിയായ അദ്ദേഹം പറഞ്ഞു. 

തദ്ദേശഭരണ സ്ഥാപനങ്ങളുമായി ടൂറിസം വകുപ്പിനുള്ള ബന്ധം കേരളത്തിലെപ്പോലെ ഒരു പക്ഷേ കാണാൻ കഴിയുക സ്പെയിനിലെ ബാർസലോന നഗരത്തിൽ മാത്രമായിരിക്കും.  സൂനാമിയുടെ പേരിൽ മറ്റു  പ്രദേശങ്ങളിൽ നാട്ടുകാരെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്ന് ഒഴിപ്പിച്ച  സ്ഥിതിവിശേഷം കേരളത്തിലുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama