go

പ്രളയാനന്തര കേരളത്തിന് തുണയായി തൊഴിലുറപ്പ്

SHARE

തിരുവനന്തപുരം∙ പ്രളയത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ കേരളത്തിലെ സാധാരണക്കാരെ താങ്ങിനിർത്തിയത് ദേശീയ തൊഴിലുറപ്പു പദ്ധതി. പ്രളയത്തിനു ശേഷം 10.83 ലക്ഷം പേർക്കായി നൽകിയത് അഞ്ചുകോടിയിലേറെ തൊഴിൽദിനങ്ങൾ. 1400 കോടി രൂപയാണ് ഇതുവഴി ലഭിച്ചത്. വർഷങ്ങളായി ജോലിക്കു പോകാതിരുന്ന അഞ്ചുലക്ഷം തൊഴിലുറപ്പ് കാർഡ് ഉടമകൾ പ്രളയത്തിനു ശേഷം ജോലിക്കെത്തി. 64,000 പേർ പുതുതായി കാർഡ് എടുത്തു. നൽകിയ തൊഴിൽദിനങ്ങളുടെ എണ്ണത്തിൽ ദേശീയതലത്തിൽ കേരളം ഒന്നാംസ്ഥാനത്തെത്തി.

പ്രളയമുണ്ടായ ഓഗസ്റ്റ് വരെ രണ്ടു കോടിയോളം തൊഴിൽദിനങ്ങൾ മാത്രമാണ് കേരളത്തിനു ലഭിച്ചിരുന്നത്. എന്നാൽ, ഓഗസ്റ്റിനു ശേഷം ഇതു കുത്തനെ കൂടി 7.26 കോടിയിലെത്തി. ഇതാദ്യമായാണ് കേരളത്തിന് ഏഴുകോടിയിലേറെ തൊഴിൽദിനങ്ങൾ ലഭിക്കുന്നത്.  ഈ വർഷം ഇത് 10 കോടി കവിയുമെന്നാണു പ്രതീക്ഷയെന്ന് തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ പറഞ്ഞു.

പ്രളയത്തിൽ തകർന്ന റോഡുകളുടെയും തോടുകളുടെയും ജലാശയങ്ങളുടെയും കളിസ്ഥലങ്ങളുടെയും പുനർനിർമാണം ഉൾപ്പെടെ തൊഴിലുറപ്പിന്റെ ഭാഗമാക്കിയിരുന്നു. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ വീടു നിർമിക്കുന്നവർക്ക് 90 തൊഴിൽദിനങ്ങളും നൽകുന്നുണ്ട്. ഈ വർഷം കേരളത്തിലെ 1.3 ലക്ഷം കുടുംബങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ ലഭിച്ചു. ഇതിൽ 17,864 പട്ടികജാതി കുടുംബങ്ങളും 10,888 പട്ടികവർഗ കുടുംബങ്ങളുമുണ്ട്. തൊഴിലാളികളിൽ 90% പേരും വനിതകളാണ്. ശരാശരി തൊഴിൽദിനങ്ങളുടെ എണ്ണം 51.82 ആയി. ആദ്യമായാണു കേരളത്തിലെ ശരാശരി 50 നു മുകളിലെത്തുന്നത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama