go

സിപിഎം പഞ്ചായത്ത് അംഗത്തിന് ലൈഫ് പദ്ധതിയിൽ വീട്; വിവാദം

SHARE

പാലോട്∙ നന്ദിയോട് പഞ്ചായത്തിൽ ഒരു  സിപിഎം പഞ്ചായത്ത് അംഗം തന്റെ ഭർത്താവിന്റെ പേരിൽ ലൈഫ് പദ്ധതിയിൽ വീട് തരപ്പെടുത്തിയതു സംബന്ധിച്ചു പ്രശ്നം കൂടുതൽ രൂക്ഷമാകുന്നു. വാടക വീട്ടിലാണ്  കഴിയുന്നതെന്ന് ഉദ്യോഗസ്ഥരെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് ആദ്യഗഡു വാങ്ങിയതെന്നും ഇവർക്ക് കൂടുതൽ വസ്തു ഉള്ളതായും പറയുന്നു.

വിഷയം മൂടിവയ്ക്കാൻ ശ്രമിച്ചെങ്കിലും പുറത്തായതിനെ തുടർന്ന് സിപിഎം നേതൃത്വം ഇടപ്പെട്ടു വാങ്ങിയ ആദ്യഗഡു തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും വനിതാ അംഗം അതിനു തയ്യാറായിട്ടില്ല. മാത്രമല്ല ഇവർ രാജി ഭീഷണി മുഴക്കിയാതായും പറയുന്നു. മെംബർ വീട് എഴുതിയെടുത്തതും സിഡിഎസ് മിനിറ്റ്സ് കാണാതയാതുമായ വിഷയങ്ങൾ സംബന്ധിച്ചു പാർടി നേതൃത്വം വെട്ടിലായി. സോഷ്യൽ മീഡിയയിൽ ഭരണ കക്ഷിയിൽപ്പെട്ടവർ തന്നെ നടത്തിയ വിഴുപ്പലക്കൽ പൊലീസ് കേസ് വരെയായി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama