go

200 അടി താഴ്ചയുള്ള കളിമൺഖനന കുഴിയിൽ വീണ് യുവാവ് മരിച്ചു

trivandrum-mahesh
മഹേഷ്
SHARE

പോത്തൻകോട് ∙ കളിമൺഖനനം നടന്ന വിജനമായ സ്ഥലത്ത് കൂട്ടുകാരോടൊപ്പം  എത്തിയ യുവാവ്  വെള്ളക്കെട്ടിൽ വീണ് മരിച്ചു. മംഗലപുരം വാലിക്കോണം മഹേഷ് നിവാസിൽ മഹീന്ദ്രൻ– വിജി ദമ്പതികളുടെ മകൻ മഹേഷ് ( 22 )  ആണു മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ വെയ് ലൂരുള്ള ഇംഗ്ലിഷ് ഇന്ത്യൻ ക്ലേ ഖനനം നടത്തിയ വിശാല മായ വെള്ളക്കെട്ടിലാണ് സംഭവം. ഇവിടെ 200 അടിയോളം താഴ്ചയിൽ വെള്ളമുള്ളതായാണ് പറയുന്നത്. ഈ ഭാഗത്ത് ഉച്ചയോടെയാണ് ആറംഗ സംഘം എത്തിയത്. ഇതിനിടയ്ക്ക് ഫോൺ വന്നതോടെ മഹേഷ് എഴുന്നേറ്റു പോകുകയും വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ടതായും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

കൂട്ടുകാർ കൂടെ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് . തുടർന്ന് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. കഴക്കുട്ടം യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻമാസ്റ്റർ കെ.പി മധുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മഹേഷിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ വിജീഷ്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മംഗലപുരം പൊലീസ് കേസെടുത്തു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama