go

നടപ്പാത റോഡിനെ ‘ഞെരുക്കുന്നു’; പ്രതിഷേധം

trivandrum-kilimanoor-pavement
കിളിമാനൂർ കെഎസ്ആർടിസി റോഡിലെ നടപാത നിർമാണം.
SHARE

കിളിമാനൂർ ∙ ടൗൺ ഹാൾ മുതൽ കെഎസ്ആർടിസി ജംക്‌ഷൻ, എസ്എൻ തിയറ്റർ വരെ പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന നടപ്പാത റോഡിനെ ഞെരുക്കുന്നതായി നാട്ടുകാരും വ്യാപാരികളും പരാതിപ്പെട്ടു. റോഡിന്റെ ഇരു വശങ്ങളിലായി ഏകദേശം എട്ട് മീറ്ററോളം വീതിയിലാണ് നടപ്പാത നിർമിക്കുന്നത്. നടപ്പാത കഴിഞ്ഞാൽ റോഡിൽ രണ്ട് ബസുകൾക്കു കടന്നു പോകാൻ കഴിയില്ലെന്നും, ടാർ റോഡിൽ വാഹനങ്ങൾ നിർത്തുവാൻ കഴിയില്ലെന്നു വ്യാപാരികൾ പറയുന്നു. മഴക്കാലത്ത് വെള്ളം ഓടയിലേക്ക് ഒഴുകുവാനും സൗകര്യങ്ങളില്ല. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ  റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു.

അതേ സമയം എട്ട് മീറ്റർ ടാർ റോഡ് കഴിഞ്ഞുള്ള ഭാഗത്താണ് സിമന്റ് കട്ട നിരത്തി നടപ്പാതയും പാർക്കിങ് സ്ഥലവും നിർമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. ടാർ റോഡിനോടു  ചേർന്ന് ഇപ്പോൾ  സ്ഥാപിച്ചിട്ടുള്ള സിമന്റ് കട്ടയുടെ ഉയരത്തിലാണ് ഇന്റർ ലോക്ക് കട്ട പാകുന്നതെന്നും നിർമാണം പൂർത്തിയാകുമ്പോൾ വ്യാപാരികൾക്കു ഇപ്പോഴുള്ള ആശങ്കകൾ ഇല്ലാതാകുമെന്ന് മരാമത്ത് വകുപ്പ് അറിയിച്ചു. ഒരു മീറ്റർ വീതിയിൽ നടപ്പാതയും ശേഷിക്കുന്ന പാർക്കിങിനുമായിരിക്കും. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama