go

കേരളത്തെ ദൈവത്തിന്റെ നാടാക്കി മാറ്റിയത് ഗുരുദേവൻ: മന്ത്രി കെ.രാജു

trivandrum-raju
പാളയംകുന്ന് രാഘവ മെമ്മോറിയൽ ഗുരുദേവ പ്രതിഷ്ഠാ വാർഷികം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു.
SHARE

വർക്കല∙ ഭ്രാന്താലയമായിരുന്ന കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയതിൽ ശ്രീനാരായണഗുരുദേവൻ പ്രധാന പങ്കുവഹിച്ചെന്നു മന്ത്രി കെ.രാജു പറഞ്ഞു. പാളയംകുന്ന് രാഘവ മെമ്മോറിയൽ മന്ദിര ഗുരുദേവ പ്രതിഷ്ഠയുടെ വാർഷിക സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്ക് ആത്മീയ പ്രകാശം പകരുന്നതായിരുന്നു ഗുരുവിന്റെ നവോത്ഥാന പ്രവർത്തനങ്ങൾ. 

അറിവും ഐക്യവും ഉണ്ടെങ്കിൽ മാത്രമാണ് ജനതയ്ക്കു പുരോഗതി കൈവരിക്കാനാവൂ എന്നും രാജു പറഞ്ഞു. കവി ബാബു പാക്കനാർ അധ്യക്ഷനായി. പ്രഫ.വി. ലീ, വി.ദേവദാസ്, പാളയംകുന്ന് കെ.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ തലങ്ങളിൽ പ്രാഗല്‌‌ഭ്യം കാട്ടിയവർക്കു പുരസ്കാരങ്ങൾ വിതരണം ചെയ്തു. കാവ്യാലാപനം, ചിത്രരചന, ക്വിസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama