go

പണി നിർത്തി; റോഡ് അടച്ചിട്ട് ദിവസം അഞ്ച്

trivandrum-road-work
പുനർനിർമാണത്തിന്റെ പേരിൽ ദിവസങ്ങളായി അടച്ചിട്ടിരിക്കുന്ന കൊല്ലമ്പുഴ തിരവാറാട്ട്കാവ് റോഡ്
SHARE

ആറ്റിങ്ങൽ ∙ പുനർനിർമാണത്തിന്റെ പേരിൽ കൊല്ലമ്പുഴ തിരുവാറാട്ട് കാവ് റോഡ് അഞ്ച് ദിവസമായി അടച്ചിട്ട നിലയിൽ.നിർമാണത്തിന് വേണ്ടിയാണ് റോഡ് അടച്ചതെങ്കിലും റോഡ് അടച്ച ശേഷം പണി നിർത്തി ഉദ്യോഗസ്ഥർ സ്ഥലം വിട്ടു.ഇതോടെ കൊല്ലമ്പുഴ നിവാസികൾ റോഡ് പണിയുടെ പേരിൽ ഊരാക്കുടുക്കിലായി. ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപത്ത് നിന്നും കൊല്ലമ്പുഴ പാർക്ക് വരെയുള്ള ഒരു കിലോമീറ്ററോളം റോഡ് 43 ലക്ഷം രൂപ ചെലവിട്ടാണ് പണിയാൻ തുടങ്ങിയത്. 

ഇതിന് മുന്നോടിയായി മാസങ്ങൾക്ക് മുൻപ് ഇവിടെ റോഡരികിൽ മെറ്റലും അനുബന്ധ സാധനങ്ങളും ഇറക്കിയിരുന്നു. ഇതിന് ശേഷം അഞ്ചു ദിവസം മുൻപ് ഇവിടെ റോഡ് പണി തുടങ്ങി. ഇതിനായി ആവണീശ്വരം ക്ഷേത്രത്തിന് സമീപവും  കൊട്ടാരത്തിന് സമീപവും ടാർവീപ്പ നിരത്തി കമ്പുകെട്ടി ഗതാഗതം തടഞ്ഞു.പിന്നാലെ റോഡിലെ ടാർ കുത്തിയിളക്കി.

ഈ ഭാഗം ഉൾപ്പെടെ അടിയന്തരമായി  പുനർനിർമിച്ച് ആധുനിക രീതിയിൽ രണ്ട് ദിവസത്തിനുള്ളിൽ ടാർ ചെയ്യുമെന്നും ടാറിങ് കഴിഞ്ഞാൽ റോഡ് പഴയപടിയാക്കുമെന്നുമാണ് ഉദ്യോഗസ്ഥർ ജനങ്ങളോട് വ്യക്തമാക്കിയിരുന്നത്. എന്നാൽ വാഗ്ദാനങ്ങളെല്ലാം പാളി.ഇപ്പോൾ പണി നടത്താനെത്തിയവരൊക്കെ മുങ്ങിയ നിലയിലാണ്. റോഡാകട്ടെ പൊളിച്ച അവസ്ഥയിലും.

ആറ്റിങ്ങൽ ഭാഗത്ത് നിന്നും കൊല്ലമ്പുഴ തിരുവാറാട്ട് കാവ്,കോയിക്കൽ കൊട്ടാരം തുടങ്ങിയ ഇടങ്ങളിലേക്ക് പോകണമെങ്കിൽ ഇപ്പോൾ ചുറ്റി വേണം പോകാൻ. റോഡ് പണി എന്നു തുടങ്ങുമെന്നും ഇതുവഴി എന്ന് പോകാൻ പറ്റുമെന്നും ചോദിച്ചാൽ അധികൃതർ മറുപടി നൽകുന്നില്ലെന്നാണ് ജനത്തിന്റെ പരാതി. റോഡ് അടച്ചിടുമ്പോൾ സാധാരണയായി ജനത്തിന് മുന്നറിയിപ്പ് നൽകാറുണ്ട്.ഇവിടെ അറിയിപ്പുകളില്ലാതെയാണ് റോഡ് അടച്ചതെന്നും നാട്ടുകാർ ആരോപിക്കുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama