go

സ്കൂളിനു നേരെയുള്ള ആക്രമണം:വ്യാപക പ്രതിഷേധം

SHARE

നേമം∙ കരമന–കളിയിക്കാവിള ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന നേമം ഗവ.യുപി സ്കൂളും സമീപത്തെ സബ്‌വേയും സാമൂഹ്യവിരുദ്ധർ തകർക്കാൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 4 ന് സ്കൂളിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. എംഎൽഎമാർ, പ്രദേശത്തെ പൗര പ്രമുഖർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

അഞ്ച് ദിവസത്തിനിടെ രണ്ട് തവണയാണ് സ്കൂളിനും സബ് വേയ്ക്കും നേരെ ആക്രമണം നടന്നത്. നേരത്തെയും സബ്‌വേയുടെ ചില്ല് പൊട്ടിക്കുകയും ഗ്രില്ലുകൾ തകർക്കുകയും ചെയ്തിരുന്നു. നേമം പൊലീസ് സ്റ്റേഷന് മൂക്കിന് താഴെ അടിക്കിടെ നടക്കുന്ന ആക്രമണത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

അതിനിടെ ഒ.രാജഗോപാൽ എംഎൽഎ ഇന്നലെ നേമം പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞു. നഗരസഭ കൗൺസിലർമാരായ എം.ആർ. ഗോപൻ, പാപ്പനംകോട് സജി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഐ.ബി. സതീഷ് എംഎൽഎ നേമം പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. സംഭവത്തിൽ സ്കൂൾ പിടിഎയും എസ്എംസിയും സ്റ്റാഫ് കൗൺസിലും പ്രതിഷേധിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama