go

കഴക്കൂട്ടത്തും ഷീലോഡ്ജ് ; തറക്കല്ലിട്ടു

trivandrum-shelodge
കഴക്കൂട്ടത്ത് ഷീ ലോഡ്ജിനു മേയർ വി.കെ.പ്രശാന്ത് ശിലയിട്ടപ്പോൾ
SHARE

തിരുവനന്തപുരം∙ആറുകോടി രൂപ ചെലവിൽ കഴക്കൂട്ടത്തു നിർമിക്കുന്ന നിവാസം ഷീലോഡ്ജിനു തറക്കല്ലിട്ടു.കോർപറേഷന്റെ സോണൽ ഓഫിസ് കോംപൗണ്ടിലാണു പദ്ധതി.അഞ്ചു നിലയുള്ള മന്ദിരത്തിലെ രണ്ടുനില വികസനക്ഷേമ പ്രവർത്തനങ്ങൾക്കും ശേഷിക്കുന്ന ഭാഗത്തു വനിതാ ജീവനക്കാർക്കു താമസ സൗകര്യവും ഒരുക്കും.

വലിയ തുക വാടക നൽകി ഹോസ്റ്റലുകളിൽ കഴിയുന്ന ടെക്കികൾക്കും വിദ്യാർഥികൾക്കും ഇത് ഏറെ ആശ്വാസകരമാകും.കോർപറേഷന്റെ രണ്ടാമത്തെ വനിതാ ലോഡ്ജ് ആണിത്. ശ്രീകണ്ഠേശ്വരത്ത് പ്രവർത്തനം തുടങ്ങി. 20,000 ചതുരശ്ര അടിയാണു കഴക്കൂട്ടത്തെ വിസ്തീർണം. ഷീലോഡ്ജിനൊപ്പം കഴക്കൂട്ടത്തു വനിതാഉപജീവന കേന്ദ്രവും പണിയുന്നുണ്ട്.

സ്ത്രീസൗഹൃദ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പിന്നാലെ സ്ത്രീ സുരക്ഷയ്ക്കായി റെഡ് ബട്ടൺ റോബട്ടിക് സിസ്റ്റവും സ്ഥാപിച്ചു. മേയർ വി.കെ.പ്രശാന്ത് തറക്കല്ലിട്ടു.നടൻ പ്രേംകുമാർ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധർമപാലൻ, മുൻ പഞ്ചായത്ത് അംഗങ്ങളായ ബാബുക്കുട്ടൻ, ശങ്കരൻകുട്ടി, നവാസ്, ഫ്രാക്ക് ജനറൽ സെക്രട്ടറി. കെ.ശ്രീകുമാർ,വാർഡ് വികസന സമിതി പ്രതിനിധികളായ സുരേഷ്,സലാഹുദീൻ,ബിജു എന്നിവർ പങ്കെടുത്തു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama