go

കുറുകെ ചാടിയ ആളെ രക്ഷിക്കാൻ ശ്രമിക്കവെ ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു

trivandrum-vishnu-accident
നിയന്ത്രണം വിട്ട ബൈക്ക് റോഡ് വശത്തു പാർക്ക് ചെയ്തിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറിയ നിലയിൽ.
SHARE

പാറശാല∙ റോഡിനു കുറുകേ ചാ‍ടിയ ആളെ രക്ഷിക്കാൻ നോക്കവെ ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം മൺ‌വിള കുന്ന‍ൻവിള പൗർണമിയിൽ വിദ്യാധരൻ–വത്സല ദമ്പതികളുടെ മകൻ വിഷ്ണു(26) ആണ് മരിച്ചത്. ഡ്രൈവറാണ് വിഷ്ണു. ശ്രീകാര്യത്തു നിന്ന് തക്കലയിലേക്ക് പോകവെ ദേശീയപാതയിൽ കെ‍ാറ്റാമം പെട്രോൾബങ്കിന് മുന്നിലായിരുന്നു അപകടം. ചാടിയ ആളെ രക്ഷിക്കാൻ തിരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പെട്രോൾബങ്കിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിലിടിച്ചു കയറുകായിരുന്നു.

trivandrum-vishnu
വിഷ്ണു

തലയ്ക്കു സാരമായി പരുക്കേറ്റ വിഷ്ണുവിനെ മെഡിക്കൽകോളജിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.  ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുബിനും പരുക്കേറ്റു.  പെട്രോൾബങ്കുകൾക്ക് മുന്നിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അപകടങ്ങൾ സൃഷ്ടിക്കുന്നത് പതിവായിട്ടുണ്ട്. ജനുവരി 26ന് കെ‍ാറ്റാമം ഇറക്കത്തിലുള്ള മറ്റെ‍ാരു പെട്രോൾബങ്കിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഒ‍‍ാട്ടോ ഇടിച്ച് കയറി  ഡ്രൈവർ  മരിച്ചിരുന്നു. വിഷ്ണുവിന്റെ  സഹോദരി വിദ്യ.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama