go

ഹൊ.. ഇതു മൃഗീയമായിപ്പോയി..!

trivandrum-zoo
SHARE

തിരുവനന്തപുരം ∙ പുതിയ അതിഥികളെ വരവേൽക്കാൻ കൂടുകൾ നവീകരിച്ചും അറ്റകുറ്റപ്പണി നടത്തിയും തലസ്ഥാന മൃഗശാലയിൽ ലക്ഷങ്ങൾ പൊടിച്ചിട്ടും വിദേശത്തു നിന്നുള്ള മൃഗങ്ങൾ ഇനിയും എത്തിയില്ല. ഇതിനായി കേന്ദ്ര– സംസ്ഥാന ഏജൻസികളുടെ അനുമതികൾ വാങ്ങുകയും  ചെയ്തുവെങ്കിലും മൃഗങ്ങളുടെ വരവ് വർഷം ഒന്നു കഴിഞ്ഞിട്ടും യാഥാർഥ്യമായില്ല. വൻതുക മുടക്കി നവീകരിച്ച കൂടുകൾ വീണ്ടും പഴയ അവസ്ഥയിൽ എത്താറായി. 

കഴിഞ്ഞ വർഷം ആദ്യമാണു വിദേശത്ത് നിന്നു പുതിയ മൃഗങ്ങളെ എത്തിക്കുമെന്നു അധികൃതർ അറിയിച്ചത്. ആഫ്രിക്കയിൽ നിന്നും അഞ്ചു സീബ്രാ, നാലു വെള്ളസിംഹം, രണ്ടു ജിറാഫ്, രണ്ടു ജാഗ്വാർ എന്നിവയെ എത്തിക്കാനായിരുന്നു ശ്രമം. അതിനായി  ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിന്റെ അനുമതി ഉൾപ്പെടെ ലഭിച്ചതായി അധികൃതർ അറിയിച്ചിരുന്നു. 

മൃഗങ്ങളെ  എത്തിക്കുന്നത് പിന്നീട്  ഓണക്കാലത്തേക്കു മാറ്റി. പിന്നെയും വ്യക്തമായ കാരണങ്ങളില്ലാതെ മാസങ്ങൾ നീണ്ടു.  കഴിഞ്ഞ വർഷം അവസാനം എത്തിക്കുമെന്ന് അവകാശപ്പെട്ടുവെങ്കിലും അതും ഉണ്ടായില്ല.ജനങ്ങളെ ആകർഷിക്കുന്ന പക്ഷിമൃഗാദികളുടെ കുറവ് പുത്തൻ മൃഗങ്ങളെ കൊണ്ടു വന്നു നികത്താമെന്ന ധാരണയിലായിരുന്നു മ്യൂസിയം അധികൃതർ. 

നിലവിൽ മൃഗങ്ങൾ വരുമോ ഇല്ലയോയെന്നു കൃത്യമായി പറയാൻ പോലും അധികൃതർക്കു കഴിയാത്ത സ്ഥിതിയാണ്. മൃഗങ്ങളെ എത്തിക്കാനുള്ള ഫണ്ടിൽ ഉണ്ടായ പ്രതിസന്ധിയാണു കാരണമെന്നും സൂചനയുണ്ട്.പുതിയ മൃഗങ്ങളെ എത്തിച്ചിരുന്നുവെങ്കിൽ കുടുതൽ കാഴ്ചക്കാരെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുമായിരുന്നുവെന്നു ജീവനക്കാർ  പറയുന്നു .

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama