go

തട്ടിക്കൊണ്ടു പോയി മർദിച്ച് കൊലപ്പെടുത്തി; മൃതദേഹം മാലിന്യത്തിൽ ഒളിപ്പിക്കാനും ശ്രമം

thiruvananthapuram news
SHARE

തിരുവനന്തപുരം∙ സംഘം ചേർന്നു തട്ടിക്കൊണ്ടു പോയ യുവാവിനെ മൃഗീയമായി മർദിച്ചും മുറിവേൽപിച്ചും കൊലപ്പെടുത്തിയ നിലയിൽ ആളൊഴിഞ്ഞ തോട്ടത്തിൽ കണ്ടെത്തി. കൊഞ്ചിറവിള ഓരിക്കാമ്പിൽ വീട്ടിൽ അനന്തു ഗീരീഷ്(21) ആണു കൊല്ലപ്പെട്ടത്. ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണു സൂചന.

ചൊവ്വാഴ്ച വൈകിട്ട് കരമന അരശുമൂട്ടിലെ ബേക്കറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അനന്തുവിനെ നാലു പേരടങ്ങുന്ന സംഘം ബൈക്കിലെത്തി തട്ടിക്കൊണ്ടു പോയതായി ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.

thiruvananthapuram news
അനന്തുഗിരീഷ്

നാട്ടുകാരിലൊരാൾ തടയാൻ ശ്രമിച്ചപ്പോൾ അക്രമിസംഘം വിരട്ടിയോടിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് അൽപമകലെ കൈമനത്തിനു സമീപം ആളൊഴിഞ്ഞ തോട്ടത്തിൽ ഇന്നലെ രാവിലെ ജഡം കണ്ടെത്തിയത്. കൈ ഞരമ്പുകൾ മുറിച്ചിരുന്നു. ദേഹമാസകലം ക്രൂരമായ മർദനമേറ്റതിന്റെ പാടുകളുമുണ്ട്. രണ്ടു ദിവസം മുൻപു കൊഞ്ചിറവിള ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സംശയം. അനന്തുവും സുഹൃത്തുക്കളും ഉൾപ്പെട്ട പക്കമേള സംഘവും മറ്റൊരു സംഘവുമായിട്ടായിരുന്നു തർക്കം.

അതു കയ്യാങ്കളിയിൽ എത്തിയിരുന്നു. കൈമനത്തു ദേശീയ പാതയ്ക്കു സമീപം സാങ്കേതിക പരീക്ഷാ കൺട്രോളറുടെ ഓഫിസ് കെട്ടിടത്തിനു വശത്തുള്ള തോട്ടത്തിലാണു മൃതദേഹം കിടന്നിരുന്നത്. സമീപം രക്തം തളം കെട്ടിയിരുന്നു. അനന്തുവിനെ ഇവിടെയെത്തിച്ചു മർദിച്ചതാകാമെന്നാണു കരുതുന്നത്. പ്രതികൾ കഞ്ചാവ് ലഹരിയിലായിരുന്നെന്നും പൊലീസ് സംശയിക്കുന്നു. ഊർജിത അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതികളെന്നു സംശയിക്കുന്നവർ നിരീക്ഷണത്തിലാണെന്നും സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗരുഡിൻ അറിയിച്ചു.  


MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama