go

കുമ്മനം ഇന്ന് ശബരിമലയിലേക്ക്

kummanam-rajasekharan
SHARE

തിരുവനന്തപുരം ∙ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും തിരുവനന്തപുരം   മണ്ഡലത്തിലെ സ്ഥാനാർഥിയുമായി പരിഗണിക്കുന്ന കുമ്മനം രാജശേഖരൻ ഇന്നു ശബരിമല ദർശനം നടത്തും. പുലർച്ചെ  അഞ്ചിനാണ് അദ്ദേഹം ദർശനത്തിനായി പുറപ്പെടുന്നത്. ശബരിമല വിഷയം പ്രചാരണ വിഷയമാക്കരുതെന്ന മുഖ്യ തിര‍ഞ്ഞെടുപ്പു കമ്മിഷണർ ടിക്കാറാം മീണയുടെ നിലപാടിനെ ശക്തമായി വിമർശിച്ചതിനു പിന്നാലെയാണ് കുമ്മനത്തിന്റെ ശബരിമല സന്ദർശനം.

ശബരിമലയിൽ സർക്കാർ സ്വീകരിച്ച മനുഷ്യാവകാശ വിരുദ്ധ നടപടികൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുമെന്നും ലിംഗസമത്വം ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തമസ്കരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ശബരിമല വിഷയത്തിൽ കുമ്മനം രാജശേഖരൻ പരസ്യ സംവാദത്തിനു തയാറുണ്ടോയെന്നു മന്ത്രി തോമസ് ഐസക് ഫെയ്സ്ബുക്കിലെ കുറിപ്പിൽ ചോദിച്ചു.

മതവികാരം ലക്ഷ്യമിട്ട് ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ  ഉപയോഗിക്കാൻ പാടില്ല എന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശത്തെക്കുറിച്ച് ഭരണഘടനാപദവിയിലിരുന്ന ആൾക്ക് സംശയമുണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കവയിത്രി സുഗതകുമാരി,

ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം തുടങ്ങിയ പൗരപ്രമുഖരെ സന്ദർശിച്ച് കുമ്മനം  തന്റെ പ്രചാരണത്തിന് ഇന്നലെ തുടക്കം കുറിച്ചു. പത്തനംതിട്ടയിലെ പ്രകൃതി കോൺക്രീറ്റ് കാടായി മാറാതിരിക്കാൻ കുമ്മനത്തിന്റെ ഇടപെടലുകൾ സഹായിയിച്ചിട്ടുണ്ടെന്നു സുഗതകുമാരി പറഞ്ഞു. കുമ്മനത്തിന് ഗവർണർ പദവി ഉപേക്ഷിക്കാൻ മനസ്സുവന്നത് സ്വാർഥത  ഇല്ലാത്തതുമൂലമാണെന്ന് ആർച്ച്ബിഷപ്പും അഭിപ്രായപ്പെട്ടു.


MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama