go

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപസന്ദേശം: കണ്ടക്ടർക്കു സസ്പെൻഷൻ

trivandrum-suspension
SHARE

പാറശാല∙ സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപസന്ദേശങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. പാറശാല ഡിപ്പോയിലെ കണ്ടക്ടർ എസ്.പ്രശാന്തിനെതിരെയാണ് നടപടി. ആനവണ്ടി എന്ന വാട്ട്സ് ആപ് ഗ്രുപ്പ് വഴിയാണ് സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നത്.

വിജിലൻസ് വിഭാഗത്തിൻെറ പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2017 ജനുവരി 31ലെ ഗവ ഉത്തരവിൽ സർക്കാർ ജീവനക്കാർ മാധ്യമങ്ങളിലൂടെ സർക്കാർനയങ്ങൾ, ഭരണരംഗത്തുള്ളവർ എന്നിവർക്കെതിരെ വിമർശനം നടത്തുന്നത് ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയിരുന്നു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama