go

കനകക്കുന്നു കൊട്ടാരത്തിന്റെ പടവുകളിലിരിക്കുന്നവരെ ആട്ടിപ്പായിച്ചു ജീവനക്കാർ; പ്രതിഷേധം

trivandrum-staircase-controversy
SHARE

തിരുവനന്തപുരം ∙ സായാഹ്നത്തിൽ കനകക്കുന്നു കൊട്ടാരത്തിന്റെ പടവുകളിലിരുന്നു വിശ്രമിച്ച രണ്ടു വിദേശ ടൂറിസ്റ്റകളടക്കമുള്ള  സന്ദർശകരെ ജീവനക്കാർ എഴുന്നേൽപ്പിച്ചു വിട്ടു. കുട്ടികളും വയോധികരുമടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.  കൊട്ടാരത്തിനടുത്തേക്ക്   പ്രവേശനമില്ലെന്നും എത്തിയാൽ തന്നെ ഓഡിറ്റോറിയത്തിന്റെ വശങ്ങളിലുള്ള  വിശാലമായ പടവുകളിൽ ഇരിക്കാൻ അനുവാദമില്ലെന്നും പറഞ്ഞാണ് ഒരു ജീവനക്കാരൻ ഒച്ചവച്ച് ആളുകളെ ഒഴിപ്പിച്ചത്. 

പടവുകളിൽ ഇരിക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്നു ജീവനക്കാരൻ അവകാശപ്പെട്ടു. അകത്ത് യോഗങ്ങൾ  നടക്കുമ്പോൾ പടിഞ്ഞാറുഭാഗത്തെ വാതിലുകൾ മാത്രമേ തുറക്കാറുള്ളൂ. മറ്റുഭാഗങ്ങളിൽ ഈ സമയത്തു ജനം വിശ്രമിച്ചാലും അതു അകത്തെ പരിപാടിക്കു ശല്യമാകാറില്ല.  കഴിഞ്ഞ ദിവസം  ഒരു യോഗം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ  ആളുകളെ ഒഴിപ്പിച്ചു. 

രാവിലെയും വൈകിട്ടും നൂറുകണക്കിന് ആളുകളാണ് ഇവിടെ വിശ്രമത്തിനും വ്യായാമത്തിനുമായി എത്തുന്നത്. കുടുംബ സമേതമെത്തുന്നവരെ ആട്ടിയകറ്റുന്ന പതിവ് എല്ലാ ജീവനക്കാർക്കുമില്ലെന്നും ഏതാനും ചിലർ മാത്രമാണ് ഇതിനു തുനിയുന്നതെന്നും പതിവുസന്ദർശകർ പറഞ്ഞു. കൊട്ടാരത്തിനടുത്തേക്ക് ആർക്കും പ്രവേശനം നിരോധിച്ചിട്ടില്ലെന്നു ടൂറിസം വകുപ്പ് മന്ത്രിയുടെ ഓഫിസിൽ  നിന്നും അറിയിച്ചു. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama