go

എയർകൂളർ ചെറുതായതിന് തോക്കു ചൂണ്ടി; പ്രതി പിടിയിൽ

Bangaluru News
SHARE

ആറ്റിങ്ങൽ∙യുവാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ആളെ ആറ്റിങ്ങൽ  പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ മാർക്കറ്റിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വക്കം പുതിയകാവ് സ്കൂളിനു സമീപം നാഗർകോട് വീട്ടിൽ സന്തോഷ് (41) ആണ് പിടിയിലായത്. മുട്ടത്തറ കല്ലാട്ടുമുക്ക് പഴഞ്ചിറ ക്ഷേത്രത്തിനു സമീപം നീലാറ്റിൻകര വീട്ടിൽ  മുബീഷ് (27) നെയാണ് ഭീഷണിപ്പെടുത്തിയത്. 

മുബീഷ് നൽകിയ എയർ കൂളർ  ചെറുതായിപ്പോയി എന്നാരോപിച്ച് മുബീഷിനെ സന്തോഷ് താമസ സ്ഥലത്ത് വിളിച്ചു വരുത്തുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി.സന്തോഷിന്റെ പക്കൽ നിന്ന് എയർ ഗൺ  ലഭിച്ചതായി എസ്ഐ ശ്യാം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ ജാമ്യത്തിൽ വിട്ടു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama