go

ജപ്തി , ജീവനൊടുക്കൽ : ബാങ്കിനു മുന്നിൽ ഉപരോധം

trivandrum-protest
ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വായ്പ നൽകിയ കാനറാബാങ്ക് നെയ്യാറ്റിൻകര ശാഖക്ക് മുന്നിൽ നടന്ന ഉപരോധം.
SHARE

നെയ്യാറ്റിൻകര∙ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്, എൻഡിഎ പ്രവർത്തകർ വായ്പ നൽകിയ കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖ ഉപരോധിച്ചു. ബാങ്കിന് പുറത്ത് പൊലിസ് നിരന്നു. പൊലീസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ കേസെടുക്കാമെന്ന ഉറപ്പിൽ  ഉപരോധം അവസാനിപ്പിച്ചു. വാക്ക് തെറ്റിച്ചാൽ മൃതദേഹങ്ങളുമായി ഇന്ന് രാവിലെ ബാങ്ക് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

നെടുമങ്ങാട് ഡിവൈഎസ്പി: വിനോദ്, ഡിസിസി ജന.സെക്രട്ടറി മാരായ എം.ആർ.സൈമൺ, മാരായമുട്ടം സുരേഷ്, ജോസ് ഫ്രാങ്ക്ളിൻ, ഗ്രാമം പ്രവീൺ, ബിജെപി പാർലമെന്ററി പാർടി നേതാവ് ഷിബുരാജ് കൃഷ്ണ,  യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് എസ്.പി.സജിൻലാൽ, കാമരാജ് കോൺഗ്രസ് സംസ്ഥാന ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിജെപി നേതാവ് മഞ്ചന്തല സുരേഷ് എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama