go

മോളൂട്ടി എംബിഎക്കാണു പഠിക്കുന്നത്... എങ്ങനെയെങ്കിലും കടം തീർക്കുമായിരുന്നു...

tvm-suicide
ചന്ദ്രൻ (ഇൻസെറ്റിൽ മരിച്ച വൈഷ്ണവിയും അമ്മ ലേഖയും)
SHARE

തിരുവനന്തപുരം ∙ മോളൂട്ടി എംബിഎക്കാണു പഠിക്കുന്നത്... എങ്ങനെയെങ്കിലും കടം തീർക്കുമായിരുന്നു... മോളുവിനും അവൾക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകുമെന്നു കരുതിയില്ല. ജപ്തി ഭീഷണിയെ തുടർന്നു ജീവനൊടുക്കിയ നെയ്യാറ്റിൻകരയ്ക്കു സമീപം മഞ്ചവിളാകം സ്വദേശി ലേഖയുടെ ഭർത്താവ് ചന്ദ്രൻ രുദ്രന്റെ വാക്കുകൾ മുറിഞ്ഞു. മകൾ വൈഷ്ണവി മരിക്കുകയും ഭാര്യ ലേഖ ഐസിയുവിനുള്ളിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലും കഴിയമ്പോഴായരുന്നു ചന്ദ്രനെ കണ്ടത്.

trivandrum-krishnamma
മൊഴിയെടുക്കാനായി പൊലീസ് ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയെ ജീപ്പിൽ കയറ്റിയെങ്കിലും നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്നു ജീപ്പിൽ നിന്ന് ഇറക്കി സമീപത്തെ വീട്ടിലേക്കു മാറ്റുന്നു. സമീപം അയൽവാസി സെബാസ്റ്റ്യൻ

പക്ഷേ  90 % പൊള്ളലേറ്റ ലേഖയും പിന്നീട്  മരിച്ചു. തങ്ങളാൽ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടയ്ക്കാൻ ശ്രമം നടത്തി വരികയായിരുന്നുവെന്നു ചന്ദ്രൻ പറയുന്നു. പുതിയ വീടു പണിതു സന്തോഷത്തോടെ ജീവിക്കാമെന്നു കരുതിയതാണ്. എന്നാൽ വിധി ഇങ്ങനെയാകുമെന്നു തീരെ കരുതിയില്ല. താൻ വിദേശത്തായിരുന്നപ്പോഴാണു വായ്പ എടുത്തതെന്നു ചന്ദ്രൻ പറഞ്ഞു.

ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തിയതോടെ തിരച്ചടവു മുടങ്ങി. ജീവിതം തന്നെ ബുദ്ധിമുട്ടിലായി. ഇപ്പോൾ മരപ്പണിയിലൂടെ കിട്ടുന്ന കാശുകൊണ്ടാണു  ജീവിതം. മോളു (വൈഷ്ണവി) നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. അഞ്ചു ലക്ഷം രൂപ 15 വർഷം മുൻപ് എടുത്തത് 15 ലക്ഷമായി. ഇതിൽ എട്ടു ലക്ഷത്തോളം രൂപ അടച്ചിട്ടുണ്ട്. ഇനിയും ഏഴു ലക്ഷം അടയ്ക്കണമെന്നാണു ബാങ്ക് പറയുന്നത്.  

സി.കെ. ഹരീന്ദ്രൻ എംഎൽഎ ഇടപെട്ട് സ്റ്റേ വാങ്ങി തന്നിരുന്നതാണ്. തന്റെ അറിവോടെ മാത്രമേ ഇനി നടപടികൾ ആകാവൂയെന്നു എംഎൽഎ ബാങ്കു മാനേജരെ അറിയിച്ചിരുന്നതാണ്. ബാങ്ക് അധികൃതർ അതു പാലിച്ചില്ല. ഇന്നലെ ഉച്ചയ്ക്കു 12.30ന് മുൻപ് പണം അടച്ചില്ലെങ്കിൽ ജപ്തി നടത്തുമെന്ന് അറിയിച്ച ബാങ്ക് അധികൃതർ, എന്തായി എന്ന് ചോദിച്ചു തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നതായും ചന്ദ്രൻ പറഞ്ഞു.

എന്നാൽ പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ, നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവായി ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമാണെന്ന് കുറിപ്പില്‍ പറയുന്നു. ബാങ്കിന്റെ ജപ്തി നടപടികള്‍ കാരണമാണ് ഇരുവരും ആത്മഹത്യ െചയ്തത് എന്നായിരുന്നു നേരത്തെ ബന്ധുക്കള്‍ പറഞ്ഞത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama