go

നെഞ്ചിലെ ആളലായി, അമ്മയും മകളും

trivandrum-road-obstruction
നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. സമീപം ചന്ദ്രന്റെ വീടും കാണാം
SHARE

തിരുവനന്തപുരം∙ വീട് വാങ്ങാമെന്നറുപ്പ് നൽകിയ ബാലരാമപുരം സ്വദേശി വാക്കുമാറിയതോടെ തകർന്നത് ഒരു കുടുംബത്തിന്റ നിലനിൽപ്പിനായുള്ള കണക്കുകൂട്ടലുകൾ. 45 ലക്ഷം രൂപ വിലപറഞ്ഞ സ്ഥലവും വീടും ഒടുവിൽ 23 ലക്ഷം രൂപയ്ക്കു വിൽക്കാൻ ചന്ദ്രനും കുടുംബവും തയാറായിരുന്നു. സമീപവാസിയായ ഒരു ബ്രോക്കർ വഴി ബാലരാമപുരം സ്വദേശി വാങ്ങാമെന്നും ഏറ്റു.

ഈ ഉറപ്പിലാണ് കഴിഞ്ഞ വെള്ളിയാഴ്ച അഭിഭാഷക കമ്മിഷണറും സംഘവും ജപ്തി നടപടികൾക്കായി എത്തിയപ്പോൾ 14 വരെ സാവകാശം ചോദിച്ചത്. കമ്മിഷണറോട് ബാലരാമപുരം സ്വദേശി അഭിഭാഷക ഫോണിൽ സ്ഥലവും വീടും വാങ്ങുമെന്ന് ഉറപ്പു നൽകിയതായും സമീപവാസി സെബാസ്റ്റ്യൻ പറഞ്ഞു. അവധി തീരുന്ന അവസാന ദിവസമായ ഇന്നലെ പക്ഷേ കച്ചവടം ഉഴപ്പി. 

കുടുംബത്തിന്റെ പ്രതിസന്ധി മുതലെടുത്ത് വില വീണ്ടും കുറയുമോ എന്ന് വാങ്ങുന്നയാൾ നോക്കിയിരിക്കാമെന്ന് സെബാസ്റ്റ്യൻ പറയുന്നു. ഗൾഫിൽ നിന്ന് ചന്ദ്രൻ സമ്പാദിച്ച 12 ലക്ഷം രൂപയും വായ്പയെടുത്ത 5 ലക്ഷം രൂപയും ചേർത്താണ് വീട് പണിത്. സമീപത്തുള്ള ചെറിയ സ്ഥലങ്ങൾ പോലും 27 ലക്ഷത്തിന് പോയപ്പോഴാണ് കണ്ണായ ഈ സ്ഥലം 24 ലക്ഷത്തിന് വിൽക്കാൻ അവർ തയ്യാറായതെന്നും സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ, നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവായി ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമാണെന്ന് കുറിപ്പില്‍ പറയുന്നു. ബാങ്കിന്റെ ജപ്തി നടപടികള്‍ കാരണമാണ് ഇരുവരും ആത്മഹത്യ െചയ്തത് എന്നായിരുന്നു നേരത്തെ ബന്ധുക്കള്‍ പറഞ്ഞത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama