go

‘പെൺകെണി’ വഴി ‌കവർച്ച; പ്രതികൾ റിമാൻഡിൽ

trivandrum-fraud
SHARE

തിരുവല്ലം ∙ വണ്ടിത്തടത്ത്  അർധരാത്രിക്കു ശേഷം തമിഴ്നാട്ടുകാരുടെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു സ്വർണാഭരണം പൊട്ടിച്ചെടുത്തു കടന്ന കേസിൽ പിടിയിലായ പരുത്തിക്കുഴി സ്വദേശി മുഹമ്മദ് ജിജാസി(30)നെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കേസിൽ ആദ്യം പിടിയിലായ   കടക്കാവൂർ പൊലീസ് സ്റ്റേഷനു സമീപം തീപൊള്ളാവ് വീട്ടിൽ നിന്നും പാലപ്പൂര് വാടകയ്ക്കു താമസിക്കുന്ന  ഉഷ(42) റിമാൻഡിലാണ്.

സംഭവത്തിൽ ശേഷിക്കുന്ന 2 പ്രതികൾ ഉടൻ പിടിയിലാകുമെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. മൊബൈൽ ടവർ പരിധിയനുസരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 4 അംഗ സംഘത്തിൽ പിടികൂടാനുള്ളവരടക്കം 3 പേരും നിരവധി കേസുകളിൽ പ്രതികളാണെന്നു പൊലീസ് അറിയിച്ചു. റിമാൻഡിലായ മുഹമ്മദ് ജിജാസിനെതിരെ നേമം സ്റ്റേഷനിലുള്ള കേസിൽ പിടികൂടി കൊണ്ടു പോകവെ ജീപ്പിന്റെ ഗ്ലാസ് തകർത്ത കേസുമുണ്ടായിട്ടുണ്ടെന്നു തിരുവല്ലം പൊലീസ് പറഞ്ഞു.

ഫോർട്ട് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ പല വിഭാഗങ്ങളിലായി 20 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷണം. 2 പേരെ കൂടി പിടികൂടുന്നതോടെ കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്ന് പൊലീസ് സൂചന നൽകി.  സ്ത്രീയെ കാട്ടി വശീകരിച്ചു പണവും മറ്റു പിടിച്ചുപറിക്കുന്ന സംഘാംഗങ്ങളാണ് പിടിയിലായതെന്നു പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

പിടിച്ചുപറിക്കുന്ന പണം 4 പേരും വീതിച്ചെടുക്കുമെന്നും സ്വർണം പോലുള്ള വക വിറ്റു കാശാക്കുന്നത് പിടി കൂടാനുള്ള  2 അംഗ സംഘമാണെന്നും പൊലീസിനു അറിവു ലഭിച്ചു. ശനി അർധരാത്രിക്കു ശേഷം വണ്ടിത്തടം ജംക്‌ഷനു സമീപമുണ്ടായ സംഭവത്തിൽ തമിഴ്നാട്  കുലശേഖരം  സ്വദേശികളായ  അനീഷ്കുമാർ, അഭിഷേക് എന്നിവരാണ് പിടിച്ചുപറിക്കിരയായത്. 

വണ്ടിത്തടം കുരിശടിക്കു സമീപം വച്ച്  ഓട്ടോറിക്ഷയിലെത്തിയ സ്ത്രീയുൾപ്പെടെയുള്ള സംഘവും  പിന്നാലെ ബൈക്കിലെത്തിയവരും ചേർന്നു കാറിനെ  തടഞ്ഞു ഇരുവരെയും  മർദിച്ച് അനീഷിന്റെ കഴുത്തിൽ നിന്നു  രണ്ടേകാൽ  പവൻ സ്വർണാഭരണവും മൊബൈൽ ഫോണും കവരുകയായിരുന്നുവെന്ന്  പൊലീസ് പറഞ്ഞു. പിടിച്ചുപറിച്ച മൊബൈൽ ഫോൺ  മുഹമ്മദ് ജിജാസിന്റെ പക്കൽ നിന്നു  കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama