go

നബാർഡിന്റെ സഹായത്തോടെ ‘ചക്കവണ്ടി’

trivandrum-sunil-kumar
പ്ലാവ് കർഷകരുടെ സംഘടനയായ പനസ നബാർഡ് സഹായത്തോടെ ആരംഭിച്ച ചക്കവണ്ടി ഉദ്ഘാടനം ചെയ്ത ശേഷം പ്ലാവിൻ തൈകൾ വിതരണം ചെയുന്ന മന്ത്രി വി.എസ്. സുനിൽ കുമാർ, വി.എസ്. ശിവകുമാർ എംഎൽഎ സമീപം.
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് നിലവിലുള്ള 50 ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകൾ (എഫ്പിഒ) ശക്തിപ്പെടുത്താനും പുതിയ 50 എഫ്പിഒ കൂടി ആരംഭിക്കാനും അടുത്ത സാമ്പത്തിക വർഷം 40 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. നബാർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ചക്കവണ്ടി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു. മന്ത്രി സംസ്ഥാനത്ത് ലഭ്യമാകുന്ന വിവിധയിനം ചക്കകൾ വേർതിരിച്ച് കണക്കെടുക്കാൻ കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

200 തരം ചക്കകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യും. ഇടുക്കിയിൽ സംസ്ഥാനത്തെ ആദ്യ ജാക്ക്ഫ്രൂട്ട് ട്രേഡിങ് സെന്റർ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരള ജാക്ക്ഫ്രൂട്ട് എന്ന പേരിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രാൻഡ് ചെയ്യാനാണ് ശ്രമമെന്നും ഇതിന്റെ ലോഗോ തയാറായെന്നും മന്ത്രി പറഞ്ഞു.വി.എസ് ശിവകുമാർ എംഎൽഎ, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ.ശ്രീനിവാസൻ, മാനേജിങ് ഡയറക്ടർ എൽ. ജയശ്രീ, റൂഫസ് ഡാനിയൽ എന്നിവർ പ്രസംഗിച്ചു.ചക്കവണ്ടി ഇന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കച്ചവടം നടത്തും.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama