go

ലേഖയും മകളും ഒപ്പിട്ടു നൽകിയ ബാങ്കിലെ രേഖ പുറത്ത്

trivandrum-shyam
ലേഖയുടെയും വൈഷ്ണവിയുടെയും അന്ത്യകർമങ്ങൾ സഹോദരി ബിന്ദുവിന്റെ മകൻ ശ്യാം നിർവഹിക്കുന്നു.
SHARE

തിരുവനന്തപുരം∙ ചൊവ്വാഴ്ചയ്ക്കുള്ളിൽ വായ്പ തിരിച്ചടയ്ക്കാമെന്ന് അഭിഭാഷക കമ്മിഷണർക്ക് എഴുതി നൽകിയ ഉറപ്പിൽ ചന്ദ്രനെക്കൂടാതെ ഭാര്യ ലേഖയുടെയും മകൾ വൈഷ്ണവിയുടെയും ഒപ്പ് വാങ്ങിയെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. തുടക്കത്തിൽ ബാങ്ക് ഇത് നിഷേധിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ബാങ്ക് പ്രതിനിധികളുമായി ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും നടത്തിയ യോഗത്തിലാണ് രേഖ പുറത്തു വിട്ടത്. ഇതിൽ മൂന്നു പേരുടെയും ഒപ്പുകൾ കാണാം. എ.ജെ സദാശിവൻ, ചിന്നതമ്പി തുടങ്ങിയ സമീപവാസികളാണ് സാക്ഷി. കുടിശിക തുകയായ 6.8 ലക്ഷം രൂപ 14ന് 12.30നകം അടയ്ക്കാം എന്നാണ് എഴുതി ഒപ്പിട്ടുനൽകിയത്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama