go

പൊട്ടക്കിണറ്റിൽ മരിച്ച യുവാവിന്റെ ഷർട്ട് ദിവസങ്ങൾക്കു ശേഷം മരച്ചുവട്ടിൽ

trivandrum-rajesh-shirt
മരച്ചുവട്ടിൽ മടക്കി വച്ചിരിക്കുന്ന ഷർട്ട്. ഇൻസെറ്റിൽ രാജേഷ്
SHARE

വെഞ്ഞാറമൂട്∙  ദുരൂഹ സാഹചര്യത്തിൽ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് ധരിച്ചിരുന്ന  ഷർട്ട് വീടിനു സമീപത്തെ മരച്ചുവട്ടിൽ ഇന്നലെ പ്രത്യക്ഷപ്പെട്ടു. വെള്ളാണിക്കൽ പത്തേക്കർ രാജേഷ് ഭവനിൽ രാജേഷി(35)നെ ശനിയാഴ്ച വീട്ടിൽ നിന്നു അകലെയുള്ള കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹത്തിൽ അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്. കിണറ്റിൽ നിന്നു വസ്ത്രങ്ങൾ കണ്ടെത്താനുമായില്ല. 

രാജേഷിനെ വെള്ളി മുതൽ കാണാനുണ്ടായിരുന്നില്ല. അപ്പോൾ ധരിച്ചിരുന്നതെന്ന് കരുതുന്ന ഷർട്ടാണ് ഇന്നലെ രാവിലെ രാജേഷിനെ സംസ്കരിച്ചതിനു എതിർവശത്തുള്ള പൊതു വഴിക്കു സമീപത്തെ മരച്ചുവട്ടിൽ കണ്ടെത്തിയത്. ഇതോടെ രാജേഷിന്റെ മരണത്തിൽ ദുരൂഹത വർദ്ധിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ ഇത് ഇവിടെ കൊണ്ടു വന്നു വച്ചതാണെന്നു നാട്ടുകാർ ആരോപിക്കുന്നു. വെഞ്ഞാറമൂട് പൊലീസ് എത്തി ഷർട്ട് സ്റ്റേഷനിലേക്ക് മാറ്റി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama