go

ലോക്സഭാ മണ്ഡലങ്ങൾ റിജേഷിനു നാവിൻ തുമ്പിൽ

trivandrum-rijesh
റിജഷ്
SHARE

തിരുവനന്തപുരം∙ ഇന്ത്യയിലെ 543 ലോക്സഭാ മണ്ഡലങ്ങളുടെയും  പേരുകൾ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തിൽ പറയാൻ പൊന്നാനി സ്വദേശി കെ.റിജേഷിനു വേണ്ടതു വെറും 4 മിനിറ്റ്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളുടെ പേരും അവയിലെ എംഎൽഎമാരുടെ പേരുകളും പറയാൻ വേണ്ടതു വെറും രണ്ടു മിനിറ്റും. സ്വന്തം മണ്ഡലമായ പൊന്നാനിയിൽ നിന്നുള്ള പ്രതിഭയെ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചതു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തന്നെയാണ്. 

പ്ലസ് വൺ വരെ പഠിച്ച ശേഷം ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി നോക്കുന്ന റിജേഷ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണു  ലോക്സഭാ മണ്ഡലങ്ങളുടെ പേരു മന:പാഠമാക്കാൻ തുടങ്ങിയത്. ആന്ധ്രപ്രദേശിൽ  തുടങ്ങി ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിങ്ങനെ അക്ഷരമാലാക്രമത്തിലാണു  പേരുകൾ പറയുന്നത്.മോഹൻലാൽ അഭിനയിച്ച സിനിമകളുടെ പേരുകളെല്ലാം അദ്ദേഹത്തിന്റെ മുന്നിൽ തന്നെ അവതരിപ്പിച്ചു പ്രശംസ നേടിയിട്ടുണ്ട് റിജേഷ്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama