go

കുളിച്ച കുട്ടികൾക്ക് ഛർദിയും ചൊറിച്ചിലും; സ്റ്റേഡിയത്തിലെ നീന്തൽക്കുളം വൃത്തിയാക്കുന്നു

swimming-pool
SHARE

തിരുവനന്തപുരം ∙ വൃത്തിഹീനമായ വെള്ളത്തിൽ കുളിച്ച കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെ സംസ്ഥാനത്തെ ആദ്യ ക്ലോറിൻ രഹിത നീന്തൽക്കുളം ശുചീകരിക്കാൻ അധികൃതർ രംഗത്ത് .പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പൊലീസ് വകുപ്പിനു കീഴിലാണ് കുളങ്ങൾ . രണ്ടു ദിവസങ്ങളിലായി സന്ദർശകർക്ക് അനുമതി നിഷേധിച്ചാണു കുളം വ്യത്തിയാക്കൽ നടത്തുന്നത്. കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാക്കിയ കുളത്തിലെ വെളളം പരിശോധനയ്ക്ക് അയച്ചു.

ഇതിന്റെ ഫലം കിട്ടിയതിനു ശേഷം മാത്രമേ കുളത്തിലേക്കു കുട്ടികൾക്ക് പ്രവേശനം അനുവദിക്കൂ. വെള്ളം ശുചിയാക്കുന്നതിൽ വന്ന വീഴ്ചയാണു കുട്ടികൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന ആരോപണങ്ങൾക്കു പിന്നാലെയാണു കുളം വൃത്തിയാക്കാൻ അധികൃതർ രംഗത്തെത്തിയത്.കഴിഞ്ഞ ദിവസം ഈ കുളത്തിൽ കുളിച്ച 25 കുട്ടികൾക്ക് ഛർദിയും  ചൊറിച്ചിലും തലകറക്കവുമുണ്ടായി. ബേബി പൂൾ, വലിയ പൂൾ എന്നിങ്ങനെ രണ്ടു കുളങ്ങളിൽ വലുതിൽ കുളിച്ചവരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.  

പൊലീസ് വകുപ്പിനു കീഴിലാണെങ്കിലും വൃത്തിയാക്കലും വെള്ളം മാറ്റലും സ്വകാര്യകമ്പനിയുടെ ചുമതലയിലാണ്. ഇവരുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി ബേബി പൂളിലെ വെള്ളം നീക്കി , അഴുക്കും മറ്റും വാരി നീക്കി.  വലിയ കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു .ഇതിന്റെ ഫലം വരുന്നതു വരെ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിരോധനം ഏർപ്പെടുത്തി.ഫലത്തിൽ രണ്ടു കുളങ്ങളും വൃത്തിയാക്കലിന്റെ ഭാഗമായി സന്ദർശകരെ ഒഴിവാക്കി. കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണു ആദ്യ ക്ലോറിൻ രഹിത കുളം ഉദ്ഘാടനം ചെയ്തത്.  

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama