go

കരുത്തായിരുന്നു , വൈഷ്ണവി

trivandrum-friends-classmates-crying
നെയ്യാറ്റിൻകരയിൽ അമ്മ ലേഖയോടൊപ്പം ജീവനൊടുക്കിയ വൈഷ്ണവിയുടെ മൃതദേഹം കണ്ടു പൊട്ടിക്കരയുന്ന സുഹൃത്തുക്കളും സഹപാഠികളും .
SHARE

തിരുവനന്തപുരം∙ 'കോളജ് യൂണിയൻ വൈസ് ചെയർപേഴ്സനായിരുന്നു, ക്ലാസ് ലീഡറായിരുന്നു, കരാട്ടെ ബ്ലാക് ബെൽറ്റ് നേടിയിട്ടുണ്ടായിരുന്നു,  പക്ഷേ ഒരിക്കൽ പോലും അവൾ ഞ​ങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല'- കണ്ണീരോടെ പറയുന്നത് വൈഷ്ണവിക്കൊപ്പം പനച്ചമൂട് വൈറ്റ് മെമ്മോറിയൽ കോളജിൽ പഠിച്ച വിദ്യാർഥികളാണ്. വീടിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കം പ്രശ്നമാണെന്ന് മാത്രമായിരുന്നു വൈഷ്ണവിയുടെ മറുപടി. കടം മൂലം വീട് വിൽക്കാൻ പോകുന്നുവെന്ന് പറഞ്ഞിരുന്നു. 

trivandrum-vaishnavi-lekha

പക്ഷേ ഇത്രയും വേദന ഉള്ളിൽ സഹിച്ചിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ പോലുമറിഞ്ഞില്ല. മൃതദേഹം തുണിയിൽ പൊതിഞ്ഞിരുന്നതിനാൽ ഉറ്റകൂട്ടുകാരിയുടെ മുഖം അവസാനമായി ഒരു നോക്കു പോലും കാണാൻ കഴിയാത്തതിന്റെ വേദനിയിലായിരുന്നു ഇവർ. കരാട്ടെ ബ്ലാക്ബെൽറ്റ് നേടിയ വൈഷ്ണവിക്ക് 'കരാട്ടെ വൈഷ്ണവി' എന്ന ഓമനപ്പേരും സഹപാഠികൾ നൽകിയിരുന്നു.

അപാര മനക്കരുത്തുണ്ടായിരുന്ന വൈഷ്ണവി ഇത്തരമൊരു കടുംകൈ ചെയ്തതിന്റെ എന്ന ഞെട്ടലിലായിരുന്നു പലരും. പഠനത്തിലും വളരെ മുന്നിലായിരുന്നു. അമ്മയുമായിട്ടായിരുന്നു അവൾക്കേറെ ബന്ധം, അച്ഛനെക്കുറിച്ച് അധികം സംസാരിക്കാറേയില്ല. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനിടയിലും ബികോം പഠനവുമായും മുന്നോട്ട‌് പോയി.

പ്ലസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പായിരുന്നു. രണ്ടാം സെമസ‌്റ്റർ പരീക്ഷക്ക‌് ഫീസടച്ചിരുന്നു. അടുത്തയിടയ്ക്ക് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങ്ങിന് ഒരു പ്രമുഖ സ്ഥാപനത്തിൽ ചേർന്നിരുന്നു. സർട്ടിഫിക്കറ്റ് വാങ്ങാനാണ് കോളജിൽ ഒടുവിൽ വന്നത്. ഞാനിനി വരില്ലെന്ന് പറഞ്ഞാണ് മടങ്ങിയത്. കാരണം എംബിബിഎസ് പ്രവേശനം ലഭിക്കുമെന്ന് അത്രത്തോളം അവൾക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് സഹപാഠികൾ. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama