go

ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വിജിലൻസ് റെയ്ഡ്

raid
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഭക്ഷ്യാ സുരക്ഷാ വകുപ്പ് ഓഫിസുകളിൽ വിജിലൻസിന്റെ  മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടു കണ്ടെത്തി. ഹോട്ടലുകളുടെ ലൈസൻസ് അപേക്ഷകൾ മുക്കി, ക്രമക്കേടു സാംപിളുകളിൽ തുടർ നടപടിയില്ല, 5 ലക്ഷം വരെ പിഴ ചുമത്തേണ്ട കേസുകളിൽ 1000 രൂപ മാത്രം, മായം ചേർത്ത പാൽ പിടിച്ച കേസുകളിൽ തുടർ നടപടിയില്ല, ഉച്ചവരെ  ഓഫിസുകളിൽ ഉദ്യോഗസ്ഥരില്ല തുടങ്ങി ഒട്ടേറെ ക്രമക്കേടുകളാണു കണ്ടെത്തിയത്.

ചിലർ കടകളിൽ നിന്നു മാസപ്പടി പറ്റുന്നതിന്റെ വിവരവും ലഭിച്ചു.  നിരന്തരം ചെറുകിട ഭക്ഷണശാലകളിൽ മാത്രം  പരിശോധന നടത്തി ‘പഴകിയ ഭക്ഷണം’ പിടികൂടി എന്ന വാർത്ത നൽകിയതിന്റെ തെളിവും  ലഭിച്ചു. സംസ്ഥാനത്ത് ഇതാദ്യമായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസുകളിൽ വിജിലൻസ് പരിശോധന. വിജിലൻസ് ഡയറക്ടർ എസ്.അനിൽ കാന്തിനു ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ ‘ഓപ്പറേഷൻ ജനരക്ഷ’ എന്ന പേരിലായിരുന്നു റെയ്ഡ്.

സംസ്ഥാന വ്യാപകമായി 42 ഓഫിസുകളിലായിരുന്നു പരിശോധന. ജനറൽ ആശുപത്രിക്കു സമീപത്തെ ഓഫിസിലെ പരിശോധനയിൽ 2019 വരെ  ലഭിച്ച 680 പരാതികളിൽ 484ലും തുടർ നടപടി സ്വീകരിച്ചില്ലെന്നു കണ്ടു. 2012 മുതലുള്ള 1382 സാംപിളുകളിൽ റിപ്പോർട്ട് വാങ്ങിയില്ല. ഓൺലൈൻ ലൈസൻസ് അപേക്ഷകളിൽ 66 എണ്ണം മുക്കി. ഈ വർഷം റിപ്പോർട്ട് ലഭിച്ച 39 സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തില്ല. ചിറയിൻകീഴ് ഓഫിസിൽ 2 വർഷത്തിനിടെ പരിശോധനയ്ക്കു നൽകിയ 88 സാംപിളിൽ 83ലും റിപ്പോർട്ട് ലഭിച്ചില്ല.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama