go

കലക്ടർ അവധിയിൽ; വിടാതെ ട്രോളന്മാർ !

trivandrum-collector-vasuki
SHARE

തിരുവനന്തപുരം∙ മഴക്കാലത്ത് അവധി പ്രഖ്യാപിക്കേണ്ട കലക്ടർ തന്നെ അവധിയിൽ പോയാൽ പാവം കുട്ടികൾക്ക് ആര് അവധി നൽകുമെന്നാണു തലസ്ഥാനത്തെ ട്രോളന്മാരുടെ ചോദ്യം! വ്യക്തിപരമായ കാരണങ്ങളാൽ കലക്ടർ കെ.വാസുകി 6 മാസത്തെ അവധിയിൽ പ്രവേശിച്ചതോടെയാണു ട്രോൾ ട്രിവാൻഡ്രം ഉൾപ്പെടെയുള്ള ഗ്രൂപ്പുകളിൽ രസകരമായ ട്രോൾമഴ പെയ്തത്. മഴക്കാലം തുടങ്ങിയാൽ കുട്ടികൾ ഏറ്റവും കൂടുതൽ നോക്കിയിരിക്കുന്ന ഫെയ്സ്ബുക് പേജ് കലക്ടറുടേതായിരുന്നുവെന്നാണ് ഒരു രസികന്റെ നിരീക്ഷണം.

trivandrum-troll

മണിച്ചിത്രത്താഴ് സിനിമയിൽ ഗംഗയും നകുലനും തമ്മിലുള്ള സംഭാഷണവും ട്രോളായി മാറി. ഗംഗ ഇപ്പൊ പോകണ്ട എന്നതിനു പകരം മാഡം ഇപ്പൊ പോകണ്ട എന്ന് ട്രോളന്മാർ തിരുത്തി. അതെന്താ ഞാൻ പോയാൽ‌ എന്ന കലക്ടറുടെ ചോദ്യത്തിന് പരിഭവിച്ചിരിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രമാണു മറുപടി, ഒപ്പം ഒരു വരിയും–'ഇനി ഞങ്ങളാരോടാ അവധി ചോദിക്കേണ്ടതെന്നു പറഞ്ഞിട്ടുപോയാൽ മതി'!

കലക്ടർ ലീവിൽ പോയതറിഞ്ഞു തകർത്തുപെയ്യാൻ തീരുമാനിക്കുന്ന മഴയുടെയും കാറ്റിന്റെയും സംഭാഷണവും ചിരിമഴ തീർത്തു. തികച്ചും സ്വകാര്യ ആവശ്യങ്ങളെ തുടർന്ന് 6 മാസത്തേക്ക് വാസുകി അവധിയിൽ പ്രവേശിച്ചത്. എല്ലാവർക്കും നന്ദിയറിയിച്ച് ഫെയ്സ്ബുക് പോസ്റ്റും പ്രസിദ്ധീകരിച്ചിരുന്നു. എഡിഎം പി.ടി എബ്രഹാമിനാണു പകരം ചുമതല.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama