go

ബസ് ഇടിച്ച പോസ്റ്റ് ബൈക്കിനും ഓട്ടോയ്ക്കും മുകളിലേക്ക്.. യാത്രക്കാർ കഷ്ടിച്ചു രക്ഷപ്പെട്ടു !

tvm-auto-bike-post-accident
ഏജീസ് ഓഫിസിനു മുന്നിൽ ബസ് ഇടിച്ചു വൈദ്യുത പോസ്റ്റ് ബൈക്കിനു മുകളിലേക്കു വീണപ്പോൾ
SHARE

തിരുവനന്തപുരം ∙ ഏജീസ് ഓഫിസിന് മുന്നിൽ സ്വകാര്യബസ് ഇടിച്ചു വൈദ്യുത പോസ്റ്റ് ബുള്ളറ്റ് ബൈക്ക് , ഓട്ടോറിക്ഷ എന്നിവയ്ക്ക് മുകളിൽ വീണു. യാത്രികർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.45 നായിരുന്നു അപകടം.പാളയം ഭാഗത്തേക്കു പോയ ബസാണ് ഡിവൈഡറിലെ പോസ്റ്റിനെ ഇടിച്ചു മറിച്ചത്.മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിലായിരുന്നു അപകടം.

പോസ്റ്റ് മറിഞ്ഞ് എതിർവശം വഴി എത്തിയ ബുള്ളറ്റിലേക്ക് വീണെങ്കിലും. യാത്രക്കാരന്റെ ദേഹത്തു പതിച്ചില്ല. സമീപത്തു കൂടി പോയ ഓട്ടോയുടെ മുൻവശം തകർന്നു. കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി  വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം അഗ്നിശമന  സ്റ്റേഷൻ ഓഫിസർ സി.അശോക് കുമാറിന്റെ നേതൃത്വത്തിൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പോസ്റ്റ് മുറിച്ചു നീക്കി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama