go

ദിവസങ്ങളോളം പഴക്കമുള്ള പൊറോട്ട, ദുർഗന്ധം വമിക്കുന്ന ചോറ്, പുഴുങ്ങിയ മുട്ട

trivandrum-hotel-inspection
തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളിൽ നിന്നും നഗരസഭാ അധികൃതർ പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങൾ.
SHARE

തിരുവനന്തപുരം∙ കോർപറേഷന്റെ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്നതായും ജീവനക്കാ‍ർക്ക് ഹെൽത്ത് കാർഡില്ലെന്നതടക്കമുള്ള പോരായ്മകളുമാണ് കണ്ടെത്തിയത്. മിക്ക ഹോട്ടലുകളും മാലിന്യം തരംതിരിച്ച് സക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. 

അപാകത കണ്ടെത്തിയ 46 സ്ഥാപനങ്ങൾക്ക്് നോട്ടിസ് നൽകി. കമലേശ്വരം, മണക്കാട്, കിഴക്കേകോട്ട, സ്റ്റാച്യു, പാളയം, തമ്പാനൂർ, കരമന എന്നിവിടങ്ങളിലെ 59 സ്ഥാപനങ്ങളിൽ 6 സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നതിനും പാഴ്സൽ നൽകുന്നതിനും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് കർശന നിർേദശം നൽകിയിട്ടുണ്ടെങ്കിലും മണക്കാട്ടെ രണ്ടു ഹോട്ടലുകളിൽ നിരോധിത പ്ലാസ്റ്റിക്ക്് ക്യാരിബാഗുകൾ സൂക്ഷിച്ചിരിക്കുന്നതായി  കണ്ടെത്തി. ഇവിടെയുള്ള മറ്റൊരു ഹോട്ടലിൽ നിന്ന് പഴകിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ ബിരിയാണി, ചിക്കൻ, ബീഫ്, ബട്ടർ എന്നിവ പിടിച്ചെടുത്തു. 

കമലേശ്വരത്തെ ഹോട്ടലിൽ നിന്ന് ദിവസങ്ങളോളം പഴക്കമുള്ള പൊറോട്ട കണ്ടെത്തി. സ്റ്റാച്യുവിലെ സ്റ്റാർ ഹോട്ടലിന്റെ പരിസരം വൃത്തിയാക്കാതെ കാണപ്പെട്ടു. സ്ഥാപനത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടിക്കിടന്ന്് ദുർഗന്ധം വമിക്കുന്നതായി കണ്ടെത്തിയ പഴകിയ ചോറ്, പുഴുങ്ങിയ മുട്ട എന്നിവ സ്ക്വാഡ് ഇവിടെ നിന്ന് പിടിച്ചെടുത്തു. ഓവർബ്രിഡ്ജിലെ ഹോട്ടലിൽ ആഹാരം പാകംചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനമായ നിലയിലാണ് കണ്ടെത്തിയത്. ഇവിടെ നിന്നും പഴകിയ ബീഫ്്, കോഴിയിറച്ചി, മീൻ എന്നിവയും പിടിച്ചെടുത്തു. ആയുർവേദ കോളജിന് സമീപത്തെ ഹോട്ടലിൽ നിന്ന് പഴകിയതും ഉപയോഗയോഗ്യമാത്ത 12 ലിറ്റർ എണ്ണ, മുട്ട എന്നിവ പിടിച്ചെടുത്തു, അടുക്കളയിൽ ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നതായും പരിശോധക സംഘം കണ്ടെത്തി. 

പാളയം യൂണിവേഴ്സിറ്റിക്ക് സമീപത്തെ ഹോട്ടൽ പരിസരങ്ങളിൽ അഴുക്കുവെള്ളവും ആഹാരവശിഷ്ടങ്ങളും കെട്ടിക്കിടന്ന്് ദുർഗന്ധം ഉണ്ടാക്കുന്നതായി ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. ഹെൽത്ത്് സൂപ്പർ വൈസർമാരായ അജിത്ത്് കുമാർ, പ്രകാശ്, ഹെൽത്ത്് ഇൻസ്പെക്ടർമാരായ മോഹന ചന്ദ്രൻ, അനൂപ് റോയ്, എൻ.വി. അനിൽ കുമാർ, സുജിത്ത്് സുധാകർ എന്നിവർ നേതൃത്വം നൽകി. അപാകത കണ്ടെത്തിയ സ്ഥാപനങ്ങൾക്ക്് 7 ദിവസത്തിനകം അപാകത പരിഹരിച്ച്് വിവരം റിപ്പോർട്ട്് ചെയ്യുന്നതിന് നോട്ടിസ് നൽകി.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama