go

രണ്ടു കിലോ തൂക്കമുള്ള അപൂർവ ശംഖ് 35 ലക്ഷത്തിന് കച്ചവടമുറപ്പിച്ചു, പക്ഷേ സംഭവിച്ചത്..

Thiruvananthapuram News
ആര്യനാട് പെ‌ാലീസ് കസ്റ്റഡിയിലെടുത്ത ശംഖ്.
SHARE

ആര്യനാട് ∙ രണ്ടു കിലോയോളം തൂക്കം വരുന്ന അപൂർവ ശംഖ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. 150 വർഷം പഴക്കമുള്ള ശംഖ് വീട്ടിൽ സൂക്ഷിച്ചാൽ ധനവും ഐശ്വര്യവും ലഭിക്കുമെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിക്കുന്നതിനിടെ ആണ് റൂറൽ ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയ ഉഴമലയ്ക്കൽ പുളിമൂട് സ്വദേശികളായ മൂന്നുപേരെ ചോദ്യം ചെയ്ത ശേഷം ആര്യനാട് പൊലീസ് വിട്ടയച്ചു.സംഭവത്തിൽ ആരെയും പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടില്ല. 

പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് കിലോ തൂക്കം വരുന്ന ശംഖ് പരിശോധനയ്ക്ക് ആർക്കിയോളജി ലാബിൽ അയയ്ക്കും.  പരിശോധന ഫലം കിട്ടിയ ശേഷം മാത്രമായിരിക്കും തുടർ നടപടികളെന്ന് നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറും ആര്യനാട് ഇൻസ്പെക്ടർ യഹ്‌യയും അറിയിച്ചു. നെടുമങ്ങാട് ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നു ഷാഡോ ടീമിന് ആയിരുന്നു അന്വേഷണം. പൊലീസുകാരൻ തന്നെ ശംഖ് വാങ്ങാനുള്ള ആളായി.

വിൽക്കാൻ ശ്രമിക്കുന്നവരെ ബന്ധപ്പെട്ടപ്പോൾ ആദ്യം ആവശ്യപ്പെട്ടത് 35 ലക്ഷം രൂപ. ഒടുവിൽ 25 ലക്ഷത്തിൽ ഉറപ്പിച്ചു. കഴിഞ്ഞ വ്യാഴം രാവിലെ ആയിരുന്നു വിൽപന‌ എന്ന് പൊലീസ് പറഞ്ഞു. വിൽപന ദിവസം രാവിലെ എത്തിയപ്പോൾ തെളിവിനു കുറച്ച് പണം കാണിക്കാൻ ഇതിൽ ഒരാൾ ആവശ്യപ്പെട്ടു. കുളപ്പടയ്ക്ക് സമീപം തുക കണ്ട് ബോധ്യപ്പെട്ട ശേഷമാണ്‌ ശംഖ് ഇരുന്ന വീട്ടിലേക്ക് പുറപ്പെട്ടത്. കിടപ്പുമുറിയിൽ വച്ചായിരുന്നു കച്ചവടത്തിനുള്ള ശ്രമം. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. 

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama