go

ഉടമയും ഡ്രൈവറും എടുത്തത് രണ്ടു സീരിസിലെ ഒരേ നമ്പർ, 80 ലക്ഷം ഡ്രൈവർക്ക്

thiruvananthapuram-bijukumar
കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച ബിജുകുമാർ.
SHARE

വെള്ളനാട് ∙ ടിപ്പർ ലോറി ഉടമയും ഡ്രൈവറും എടുത്തത് രണ്ടു സീരിസിലെ ഒരേ നമ്പരിലുള്ള ഭാഗ്യക്കുറി . ഒടുവിൽ ഫലമെത്തിയപ്പോൾ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് ഡ്രൈവർക്ക്. മകളു‌ടെ മെഡിസിൻ പഠനത്തിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെയാണ് പിതാവിനെ തേടി ഭാഗ്യമെത്തിയതെന്നത് കഥയിലെ അടുത്ത വിശേഷം. 

കുതിരകുളത്തെ പോപ്‌സൻ കമ്പനിയിലെ ടിപ്പർ ഡ്രൈവർ  ചാങ്ങ ചെറുകുളം കട്ടയ്ക്കാൽ വീട്ടിൽ ബിജുകുമാ(46)റിനെ ആണ് ഭാഗ്യദേവത തുണച്ചത്. ലോറി ഉടമ മോഹനനും ബിജുവുമാണ് ഒരുമിച്ച് ഭാഗ്യം തേടിയത്, പ്രോൽസാഹന സമ്മാനമായ 8000 രൂപ തനിക്കു ലഭിച്ചത് കണ്ടെത്തിയ മോഹനൻ  ഫലം പരിശോധിക്കാൻ പറയും വരെ ബിജുവും അറിഞ്ഞിരുന്നില്ല കാര്യം. 

വഴിക്കുവച്ച് വിവരമറിഞ്ഞ ബിജു ആര്യനാട്ടേക്ക് അടുത്ത ലോഡ് കൊണ്ടുവരുന്ന വഴി വീട്ടിൽ ഇറങ്ങി ടിക്കറ്റ് പരിശോധിച്ചപ്പോൾ വീട്ടിൽ ആഹ്ളാദപ്പൂത്തിരി. ഒന്നാം സമ്മാനം പിവൈ–218838 എന്ന ബിജുവിന്റെ ടിക്കറ്റിന്. എംബിബിഎസിന് പഠിക്കുന്ന മൂത്തമകൾ ചന്ദനയ്ക്കായി വിദ്യാഭ്യാസ വായ്പയ്ക്കു വേണ്ടി ബാങ്കുകളിൽ ഏഴ് മാസമായി കയറിയിറങ്ങുകയാണ് ബിജുവും ഭാര്യ കുശലകുമാരിയും. 

ഒടുവിൽ 15 ലക്ഷത്തിന്റെ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് വെള്ളനാട് എസ്ബിഐ അധിക്യതരുടെ അറിയിപ്പ് കഴിഞ്ഞ ദിവസം എത്തിയതിനു പിന്നാലെയാണ് 80 ലക്ഷവുമായി ഭാഗ്യത്തിന്റെ വരവ്. സമ്മാനം കിട്ടിയ ടിക്കറ്റ് ബിജു നൽകിയതും അതേ ബാങ്കിൽ  തന്നെ.  ആകെയുണ്ടായിരുന്ന ഏഴ് സെന്റും വീടും പണയം വച്ചാണു മകൾക്കു പഠനത്തിനു പണം കണ്ടെത്താൻ ബിജു തുനിഞ്ഞത്. അഞ്ജനയും നന്ദനയുമാണ് മറ്റു മക്കൾ.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama