go

മണ്ണാറകുന്നിൽ മണ്ണിടിച്ചിൽ, വഴിയില്ലാതെ കുടുംബങ്ങൾ

trivandrum-nandiyod-soil-erossion
നന്ദിയോട് മണ്ണാറക്കുന്നിലെ മണ്ണിടിച്ചിലിന്റെ ദൃശ്യം, കുന്നിന്റെ മുകളിൽ വഴിയില്ലാത്ത നിലയിൽ വീടും കാണാം
SHARE

പാലോട്∙ നന്ദിയോട് – ചെറ്റച്ചൽ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു ആലുമൂടിനു സമീപം മണ്ണാറകുന്നിൽ നടത്തിയ അശാസ്ത്രീയ മണ്ണിടിച്ചിൽ കൂടുതൽ അപകടത്തിനും ദുരിതത്തിനും വഴിവച്ചു. മൺതിട്ട കുത്തനെ ഇടിച്ചിറക്കിയതു മൂലം മഴക്കാലമായതോടെ ഇവിടെ മണ്ണിടിഞ്ഞു സ്വകാര്യ വസ്തുക്കൾ നശിക്കുകയാണ്. മാത്രമല്ല ഉയർന്ന പ്രദേശത്തെ വീടുകൾ പലതും ഒറ്റപ്പെടുകയും ചെയ്തു. 

രോഗികളായ പലരും തൊട്ടുമുന്നിലെ റോഡിലെത്താൻ ചു​റ്റിത്തിരിയേണ്ട അവസ്ഥയിലാണ്. വസ്തുവകകൾ ഇടിഞ്ഞു നശിക്കുന്നത് തടയാൻ കരിങ്കല്ല് കെട്ട് നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതർ ചെവികൊടുക്കുന്നില്ല. നാട്ടുകാരുടെ ദുരിതം കാണാൻ ഇവിടെ ആരും ഇല്ലാത്ത അവസ്ഥയാണ്.

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama