go

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: തട്ടിപ്പിന് ശ്രമം; അന്വേഷണം

  ചിത്രം 1) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിലുള്ള വ്യാജ യുപിഐ വിലാസം  ചിത്രം 2) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക യുപിഐ വിലാസം
ചിത്രം 1) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിലുള്ള വ്യാജ യുപിഐ വിലാസം ചിത്രം 2) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക യുപിഐ വിലാസം
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴി തട്ടിപ്പിനു ശ്രമം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.  ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം ഒരു പ്രത്യേക ഐഡി (യുപിഐ) മാത്രം ഉപയോഗിച്ച് പണമിടപാടു നടത്തുന്ന രീതിയാണു യുപിഐ. ഇതിൽ സർക്കാരിന്റെ ഔദ്യോഗിക യുപിഐ ഐഡിയോടു  സാമ്യമുള്ള ഐഡി ഉണ്ടാക്കിയാണു തട്ടിപ്പ്. ഗൂഗിൾ പേ, ഭീം ആപ്, ഫോൺ പേ തുടങ്ങിയ സേവനങ്ങളിൽ യുപിഐ സംവിധാനമുണ്ട്.

keralacmdrf@sbi എന്ന ഔദ്യോഗിക ഐഡിക്ക് പകരം കേരളയുടെ ഒരു അക്ഷരം മാറ്റി  kerelacmdrf@sbi എന്ന ഐഡി നിർമിച്ചാണു തട്ടിപ്പ്. ഒറ്റനോട്ടത്തിൽ രണ്ടും ഒന്നു തന്നെയാണെന്നു തോന്നിപ്പിക്കുകയും ചെയ്യും. ഇടപാട് നടത്തുമ്പോൾ സന്ദീപ് സഭാജിത് യാദവ് എന്ന പേരാണു ദൃശ്യമാകുന്നത്. എന്നാൽ ഇത് അധികമാളുകൾ ശ്രദ്ധിക്കണമെന്നില്ല.

ഗൂഗിൾ പേ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കേണ്ട രീതി

∙ ഗൂഗിൾ പേയിൽ 'ന്യൂ' ടാബ് തുറക്കുക 

∙ ഇതിൽ യുപിഐ ഐഡി/ക്യുആർ എന്ന     ഓപ്ഷൻ എടുക്കുക 

∙ keralacmdrf@sbi എന്ന ഐഡി     ടൈപ്പ് ചെയ്യുക 

∙ വെരിഫൈ ഓപ്ഷൻ നൽകി     അഡ്രസ് ഉറപ്പാക്കുക 

∙ ഇനി സാധാരണരീതിയിൽ പേയ്മെന്റ് നടത്തുക

MORE IN THIRUVANATHAPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama